സർക്കാറിനെതിരെ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടില്ല: ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ

വ്യക്തിപരമായ സ്വാതന്ത്ര്യമാണ് വോട്ടെന്നും അസോസിയേഷൻ അക്കാര്യത്തിൽ ഇടപെടില്ലെന്നും ലയ

Update: 2021-04-05 13:48 GMT

ഒരു മുന്നണിയോടും പിന്തുണയോ എതിർപ്പോ ഇല്ലെന്ന് ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ലയ രാജേഷ്. എൽഡിഎഫ് സർക്കാറിനെതിരെ വോട്ട് ചെയ്യണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടിട്ടില്ല. വ്യക്തിപരമായ സ്വാതന്ത്ര്യമാണ് വോട്ടെന്നും അസോസിയേഷൻ അക്കാര്യത്തിൽ ഇടപെടില്ലെന്നും ലയ പറഞ്ഞു.

പി.എസ്.സിയെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തി ഉദ്യോഗസ്ഥാര്‍ഥികളെ വഞ്ചിച്ച സര്‍ക്കാരിനെതിരെ വോട്ട് ചെയ്ത് പരാജയപ്പെടുത്തണമെന്ന് വിവിധ റാങ്ക് ഹോള്‍ഡേഴ്‌സ് സംഘടനകള്‍ ആവശ്യപ്പെട്ടെന്നാണ് വാര്‍ത്ത വന്നത്. ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്സിന്‍റെ പേര് അതില്‍ ഉള്‍പ്പെടുത്തിയത് തങ്ങളുടെ അറിവോടെയല്ല. അത് തിരുത്തണമെന്ന് ആവശ്യപ്പെടുന്നുവെന്നും ലയ വ്യക്തമാക്കി.

Full View
Tags:    

Similar News