കൊലപാതക രാഷ്ട്രീയത്തിനുള്ള മറുപടിയായി കെ.കെ രമയെ വിജയിപ്പിക്കണമെന്ന് സാറാ ജോസഫ്

ആർ.എം.പി. നേതാവും കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്‍റെ ഭാര്യയുമാണ് കെ.കെ. രമ

Update: 2021-04-05 08:22 GMT

വടകരയിലെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി കെ.കെ രമക്ക് പിന്തുണയുമായി എഴുത്തുകാരി സാറാ ജോസഫ്. കൊലപാതക രാഷ്ട്രീയത്തിനുള്ള ജനങ്ങളുടെ മറുപടിയായി വടകരയില്‍ രമയെ വിജയിപ്പിക്കണമെന്ന് സാറാ ജോസഫ് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.

ആർ.എം.പി. നേതാവും കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്‍റെ ഭാര്യയുമാണ് കെ.കെ. രമ. മനയത്ത് ചന്ദ്രനാണ് വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നായിരുന്നു നിലപാട്. എന്നാല്‍ വടകരയില്‍ രമ ആര്‍.എം.പി സ്ഥാനാര്‍ഥിയായി മത്സരിച്ചാല്‍ പിന്തുണക്കുമെന്ന് യു.ഡി.എഫ് അറിയിച്ചിരുന്നു. ആര്‍.എം.പി സെക്രട്ടറി എന്‍. വേണുവിനെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു ആര്‍.എം.പി തീരുമാനിച്ചിരുന്നു.

രമ മത്സരരംഗത്തില്ലെന്ന് അറിഞ്ഞതോടെ വടകര കോൺഗ്രസ് തിരിച്ചെടുക്കുകയാണെന്ന് എം.എം.ഹസൻ അറിയിച്ചു. ഇതോടെയാണ് രമയെത്തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ ആര്‍.എം.പി തീരുമാനിച്ചത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News