വയനാട്ടിൽ വോട്ടെടുപ്പ് വൈകീട്ട് ആറ് വരെ മാത്രം

മാവോയിസ്റ്റ് ഭീഷണിയുള്ള ജില്ലയായതിനാലാണ് പോളിങ് സമയം ഒരു മണിക്കൂർ ചുരുക്കിയത്.

Update: 2021-04-05 14:24 GMT

വയനാട്ടിൽ പോളിങ് സമയം വൈകീട്ട് ആറ് വരെ മാത്രം. മാവോയിസ്റ്റ് ഭീഷണിയുള്ള ജില്ലയായതിനാലാണ് പോളിങ് സമയം ഒരു മണിക്കൂർ ചുരുക്കിയത്. മാവോയിസ്റ്റ് ആക്രമണത്തിനുള്ള സാധ്യത നിലവില്‍ ജില്ലയിലില്ലെന്ന് കലക്ടർ അദീല അബ്ദുല്ല വ്യക്തമാക്കി.

കോവിഡ് പശ്ചാത്തലത്തില്‍ തിരക്ക് ഒഴിവാക്കാന്‍ ഇത്തവണ വോട്ടെടുപ്പ് വൈകീട്ട് 7 വരെ നീട്ടിയിരുന്നു. വയനാട് ഒഴികെയുള്ള ജില്ലകളില്‍ നാളെ രാവിലെ 7 മണി മുതല്‍ വൈകീട്ട് 7 മണി വരെ പോളിങ് ഉണ്ടാവും. അവസാനത്തെ ഒരു മണിക്കൂര്‍ കോവിഡ് ബാധിതര്‍ക്കും ക്വാറന്‍റൈന്‍ ഉള്ളവര്‍ക്കും പിപിഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യാം.

Advertising
Advertising

140 മണ്ഡലങ്ങളിലും പോളിങ് സാമഗ്രികളുടെ വിതരണം പൂർത്തിയായി. പ്രശ്നബാധിത ബൂത്തുകളിൽ വെബ് കാസ്റ്റിങ്ങിനൊപ്പം കേന്ദ്രസേനയേയും വിന്യസിക്കും. 140 നിയമസഭ മണ്ഡലങ്ങളിലായി 957 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 2 കോടി 74 ലക്ഷത്തോളം വോട്ടര്‍മാര്‍ രാഷ്ട്രീയ കേരളത്തിന്‍റെ ഭാവി നിശ്ചയിക്കും.

സാനിറ്റൈസര്‍ അടക്കം കോവിഡ് പ്രോട്ടോകോള്‍ പാലിക്കാനുള്ള എല്ലാ സംവിധാനവും കമ്മീഷന്‍ ഒരുക്കിയിട്ടുണ്ട്. വോട്ടിങ് മെഷീന്‍ എവിടെയെങ്കിലും കേടായാല്‍ അത് സ്ഥാപിക്കാനാവശ്യമായ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. വോട്ടര്‍ ഐഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ ഉള്‍പ്പെടെ 9 രേഖകള്‍ ഉപയോഗിച്ച് ഇത്തവണ വോട്ട് രേഖപ്പെടുത്താം. വോട്ട് ചെയ്യാന്‍ എത്തുന്നവര്‍ കൃത്യമായി സാമൂഹ്യ അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും വേണമെന്ന് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags:    

Similar News