'വിശക്കുന്നവന് മുന്നിൽ ദൈവം പ്രത്യക്ഷപ്പെടും, അന്നം മുടക്കുന്നവർക്ക് മുന്നിലല്ല' പ്രതിപക്ഷത്തിനെതിരെ എം.എ ബേബി

''പ്രതിപക്ഷം ഹീനമായ നുണകൾ പടച്ചുവിടുന്നു. ഇത് രാഷ്ട്രീയ അശ്ലീലമാണ്''

Update: 2021-04-06 06:48 GMT

എന്‍.എസ്.എസിനും പ്രതിപക്ഷത്തിനുമെതിരെ വിമര്‍ശനവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.എ ബേബി. ഈ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ചരിത്ര വിജയം നേടും. അയ്യപ്പകോപം കിട്ടും എന്നു പറഞ്ഞത് ലജ്ജാവഹമാണ്. വിശക്കുന്നവന് മുന്നിൽ ദൈവം പ്രത്യക്ഷപ്പെടും എന്നാണ്, അല്ലാതെ അന്നം മുടക്കുന്നവർക്ക് മുന്നിലല്ല എന്നും എംഎ ബേബി പറഞ്ഞു.

പ്രതിപക്ഷം ഹീനമായ നുണകൾ പടച്ചുവിടുന്നു. ഇത് രാഷ്ട്രീയ അശ്ലീലമാണ്. മുഖ്യമന്ത്രി പറഞ്ഞതിൽ തെറ്റില്ലെന്നും ദൈവഗണങ്ങൾക്ക് വോട്ടുണ്ടെങ്കിൽ അത് ഇടതു പക്ഷത്തിനാകും എന്നും എം.എ ബേബി പറഞ്ഞു.

Tags:    

Similar News