കായംകുളത്തും ഹരിപ്പാടും സിപിഎം-കോൺഗ്രസ് സംഘർഷം; കോൺഗ്രസ് പ്രാദേശിക നേതാവിന് വെട്ടേറ്റു

സിപിഎം അക്രമം അഴിച്ചുവിടുന്നെന്ന് ചെന്നിത്തല

Update: 2021-04-07 01:31 GMT

വോട്ടെടുപ്പ് അവസാനിച്ചതിന് തൊട്ടുപിന്നാലെ കായംകുളത്തും ഹരിപ്പാടും സിപിഎം-കോൺഗ്രസ് സംഘർഷം. കായംകുളത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് അഫ്‍സലിന് വെട്ടേറ്റു. ഒപ്പമുണ്ടായിരുന്ന നൗഫലിനും പരുക്കേറ്റിട്ടുണ്ട്. എൽ.ഡി.എഫ് സ്ഥാനാർഥി യു. പ്രതിഭ പോളിംഗ് ബൂത്തുകൾ സന്ദർശിച്ചതിനെ തുടർന്നുണ്ടായ തർക്കമായിരുന്നു സംഘർഷത്തിന് കാരണം.

ഹരിപ്പാട് ആറാട്ടുപുഴയിലെ സംഘർഷത്തിൽ മണ്ഡലം പ്രസിഡന്‍റ് രാജേഷ് കുട്ടനും പരിക്കേറ്റു. വീട് ആക്രമിച്ച പ്രതിയെ വിട്ടയച്ച തൃക്കുന്നപ്പുഴ സ്റ്റേഷന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

പരാജയഭീതിയിൽ സിപിഎം വ്യാപക ആക്രമണം അഴിച്ചുവിടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. എന്നാൽ സംഘർഷത്തിന് പിന്നിൽ കോൺഗ്രസ് ആണെന്നാണ് സിപിഎം പ്രതികരണം.

Full View
Tags:    

Similar News