'ഞെട്ടലോടെയാണ് അറിഞ്ഞത്; കെ. ആർ മീരയുടെ നെറ്റ് ഓഫർ തീർന്നു' - പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

എഴുത്തുകാരി കെ.ആർ. മീരക്കെതിരെയാണ്​ രാഹുൽ രംഗത്തുവന്നത്​.

Update: 2021-04-07 16:50 GMT

കണ്ണൂർ കൂത്തുപറമ്പിൽ മുസ്​ലിം ലീഗ്​ പ്രവർത്തകൻ ​കൊല്ലപ്പെട്ട സംഭവത്തിൽ സാംസ്​കാരിക നായകർ പുലർത്തുന്ന മൗനത്തിനെതിരെ പരിഹാസവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. എഴുത്തുകാരി കെ.ആർ. മീരക്കെതിരെയാണ്​ രാഹുൽ രംഗത്തുവന്നത്​.

മീരയുടെ നെറ്റ് ഓഫർ തീർന്നതുകൊണ്ടാണ് മുസ്​ലിം ലീഗ്​ പ്രവർത്തകന്‍റെ കൊലപാതകത്തിനെതിരെ പ്രതികരിക്കാത്തതെന്ന് രാഹുൽ പ്രതികരിച്ചു. 'അത്യധികം ഞെട്ടലോടെയാണ് ആ വാർത്ത ഞാൻ അറിഞ്ഞത്. പ്രശസ്ത എഴുത്തുകാരിയും, സാമൂഹിക പ്രവർത്തകയും സർവ്വോപരി 'മനുഷ്യ സ്നേഹിയുമായ' ശ്രീമതി കെ.ആർ. മീരയുടെ നെറ്റ് ഓഫർ തീർന്നിരിക്കുന്നു. ആയതിനാൽ ഇന്ന് പ്രതികരിക്കുവാൻ കഴിയുന്നില്ല. ക്ഷമിക്കുക..' രാഹുൽ കുറിച്ചു.

തൃത്താല മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.ബി രാജേഷിന് വേണ്ടി കെ.ആര്‍ മീര തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തിരുന്നു. ഈ മണ്ഡലത്തിലെ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി.ടി ബല്‍റാമിനെതിരെ കെ.ആര്‍ മീര നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ചതും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയായിരുന്നു.

Tags:    

Similar News