"ആടുജീവിതമെഴുതിയ ബെന്യാമിനിപ്പോൾ ജീവിച്ചു തീർക്കുന്നത് കഴുതയുടെ ജീവിതം" സാംസ്‌കാരിക പ്രവർത്തകർക്കെതിരെ കെ.എം ഷാജി

യു.ഡി.എഫ് കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

Update: 2021-04-10 11:12 GMT

പാനൂരിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിലെ സാംസ്‌കാരിക നായകരുടെ നിശ്ശബ്ദതയെ രൂക്ഷമായി വിമർശിച്ച് മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി. കൊലപാതകത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"വേറെയൊരു എഴുത്തുകാരനുണ്ട്. ആടുജീവിതമെഴുതിയ ബെന്യാമിൻ. ആടുജീവിതമെഴുതിയ ബെന്യാമിനിപ്പോൾ ജീവിച്ചു തീർക്കുന്നത് കഴുതയുടെ ജീവിതമാണ്. സി.പി.എമ്മിന്റെ വിഴുപ്പ് ചുമക്കുന്ന കഴുതയുടെ ജീവിതം. ചോരയൊലിക്കുന്ന കത്തിയുമായി നടക്കുന്ന കാപാലികന്മാർക്ക് ഓശാന പാടുന്ന ഇവനെ ആരാണ് സാംസ്‌കാരിക നായകനെന്ന് വിളിക്കുന്നത്? കെ.ആർ മീര ആരാച്ചാർ എന്ന സാഹിത്യ കൃതിയെഴുതിയ സാഹിത്യകാരിയാണത്രെ. കെ.ആർ മീര എന്തിനാണ് കൽക്കത്തയിലെ ആരാച്ചാരെ കുറിച്ചെഴുതുന്നത്? പാനൂരിൽ ആരാച്ചാരില്ലേ? പിണറായി വിജയനെന്ന ആരാച്ചാരെ മീരക്കറിയുമോ? പി. ജയരാജനെന്ന ആരാച്ചാരെ മീരക്കറിയുമോ?" അദ്ദേഹം ചോദിച്ചു.

Advertising
Advertising

Full View

രാജ്യത്ത് കലാപങ്ങളുടെ സ്പോൺസർമാരായി ഒരു പാർട്ടിയുണ്ടെകിൽ അത് സി.പി.എമ്മാണെന്ന് അദ്ദേഹം പറഞ്ഞു. പാനൂർ കേസിൽ പ്രതികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കാൻ ആവശ്യമായ നിയമപോരാട്ടം നടത്തുമെന്നും കെ.എം ഷാജി പറഞ്ഞു. കൊല്ലാൻ വന്നവനെ മാത്രമല്ല കൊല്ലിച്ചവനെയും പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News