പാനൂരില്‍ എല്‍.ഡി.എഫിന്‍റെ 'സമാധാന സന്ദേശ യാത്ര' ഇന്ന്

മന്‍സൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് സിപിഐഎം പ്രതിരോധത്തിലായതിന് പിന്നാലെയാണ് പൊതുയോഗങ്ങള്‍

Update: 2021-04-12 07:36 GMT

കണ്ണൂര്‍ പാനൂരിലെ സംഘര്‍ഷ മേഖലകളില്‍ എല്‍ഡിഎഫിന്‍റെ സമാധാന സന്ദേശ യാത്ര ഇന്ന്. മുസ്‍ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട മുക്കില്‍പീടികയിലടക്കം പൊതുയോഗം സംഘടിപ്പിക്കും. കേസിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടണം എന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് കണ്ണൂരില്‍ ഇന്ന് പ്രതിഷേധ സംഗമവും നടത്തും.

മന്‍സൂര്‍ കൊല്ലപ്പെട്ട പാനൂരിലെ മുക്കില്‍പീടിക, സംഘര്‍ഷമുണ്ടായ കടവത്തൂര്‍, പെരിങ്ങത്തൂര്‍ എന്നിവിടങ്ങളിലൂടെയാണ് എല്‍ഡിഎഫ് ഇന്ന് സമാധാന സന്ദേശ യാത്ര നടത്തുന്നത്. മൂന്നിടത്തും പൊതുയോഗങ്ങള്‍ സംഘടിപ്പിക്കും.

മന്‍സൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് സിപിഐഎം പ്രതിരോധത്തിലായതിന് പിന്നാലെയാണ് പൊതുയോഗങ്ങള്‍. സിപിഐഎം പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരുമാണ് പ്രതിപ്പട്ടികയിലുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിലപാട് പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തുകയാണ് സിപിഐഎമ്മിന്റെ ലക്ഷ്യം.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News