പട്ടികയില്‍ 9 പേര്‍; ഡിജിപിമാരുടെ പട്ടിക വെട്ടിച്ചുരുക്കി കേരളം

മൂന്ന് ഉദ്യോഗസ്ഥരെ ഒഴിവാക്കിയുള്ള പുതുക്കിയ പട്ടിക പൊതുഭരണവകുപ്പ് കേന്ദ്രത്തിന് കൈമാറി

Update: 2021-06-09 02:36 GMT
By : Web Desk

സംസ്ഥാന പോലീസ് മേധാവിയെ തെരഞ്ഞെടുക്കുന്നതിനായി തയ്യാറാക്കിയ ഉദ്യോഗസ്ഥരുടെ പട്ടിക കേന്ദ്ര നിര്‍ദ്ദേശത്തെ തുടര്‍ന്ന് വെട്ടിച്ചുരുക്കി വീണ്ടും അയച്ചു . 30 വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാക്കാത്തവര്‍ ഇടം പിടിച്ചതിനെ തുടര്‍ന്ന് പട്ടിക കേന്ദ്രം മടക്കിയതോടെയാണിത്. മൂന്ന് ഉദ്യോഗസ്ഥരെ ഒഴിവാക്കിയുള്ള പുതുക്കിയ പട്ടിക പൊതുഭരണവകുപ്പ് കേന്ദ്രത്തിന് കൈമാറി.

പോലീസ് മേധാവി നിയമനത്തിനായി സംസ്ഥാനം അയച്ച 12 പേരുടെ പട്ടികയാണ് കേന്ദ്രം നേരത്തെ മടക്കി അയച്ചത്. 30 വര്‍ഷം പൂര്‍ത്തിയാകാത്തവരുടെ പേരുകള്‍ ഉള്‍പ്പെട്ടതിനാലായിരുന്നു നടപടി. തുടര്‍ന്നാണ് മൂന്ന് ഉദ്യോഗസ്ഥരെ ഒഴിവാക്കി പുതുക്കിയ പട്ടിക പൊതുഭരണവകുപ്പ് കേന്ദ്രത്തിന് കൈമാറിയിട്ടുള്ളത്. 1991 ഐപിഎസ് ബാച്ചിലുള്ള സഞ്ജീബ് കുമാര്‍ പട്ജോഷി, റവദ ചന്ദ്രശേഖര്‍ എന്നിവരെയാണ് ഒഴിവാക്കിയത്. പോലീസ് അക്കാദമി ഡയറക്ടറും ട്രെയിംനിംഗ് മേധാവിയുമായ ഷെയ്ഖ് ദര്‍വേഷ് സാഹിബിനെയും ഒഴിവാക്കിയെന്നാണ് സൂചന.

Advertising
Advertising

പട്ടിക 9 പേരുടേതാക്കി ചുരുക്കിയാണ് പൊതുഭരണവകുപ്പ് വീണ്ടും കേന്ദ്രത്തിലേക്ക് അയച്ചിരിക്കുന്നത്. അരുണ്‍ കുമാര്‍ സിന്‍ഹ, ടോമിന്‍ ജെ തച്ചങ്കരി, സുധേഷ് കുമാര്‍ അടക്കമുള്ളവര്‍ പുതിയ പട്ടികയിലുമുണ്ട്. ഇവരിലൊരാളാകും അടുത്ത പൊലീസ് മേധാവി എന്നാണ് പ്രതീക്ഷിക്കുന്നത്. യുപിഎസ്‍സിയുടെ തെരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്ന് മൂന്ന് പേരുടെ ഒരു അന്തിമ പട്ടിക തയ്യാറാക്കേണ്ടതുണ്ട്. ഈ അന്തിമ പട്ടിക കേരളത്തിന് കൈമാറും. ഇതില്‍ നിന്നാണ് ജൂണ്‍ അവസാനത്തോടെ കേരളം ഡിജിപിയെ തെരഞ്ഞെടുക്കുക.

നിലവിലെ പൊലീസ് മേധാവി ലോക്‍നാഥ് ബെഹറ ജൂലൈ മുപ്പതിന് വിരമിക്കുകയാണ്.

Tags:    

By - Web Desk

contributor

Similar News