വിതുരയിൽ 16 കാരൻ ജീവനൊടുക്കിയ നിലയിൽ

വൈകീട്ട് അഞ്ചേമുക്കാലോടെ സഹോദരനാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

Update: 2024-01-08 17:17 GMT

തിരുവനന്തപുരം: വിതുരയിൽ പതിനാറുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.പ്ലസ് വൺ വിദ്യാർഥിയും വിതുര സ്വദേശി സുനിലിന്റെ മകനുമായ അശ്വിൻ ആർ സുനിലാണ് മരിച്ചത്.വൈകീട്ട് അഞ്ചേമുക്കാലോടെ സഹോദരനാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

അമ്മയും അച്ഛനും ജോലിക്ക് പോയതിനാല്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. വി.എച്ച്.എസ്.ഇ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയായ അശ്വിന്‍ തിങ്കളാഴ്ച സ്കൂളിൽ പോയിരുന്നില്ല.സംഭവത്തില്‍ വിതുര പോലീസ് അന്വേഷണം ആരംഭിച്ചു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News