Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തൃശൂർ: തൃശൂർ പഴയന്നൂരിൽ ചുമർ ഇടിഞ്ഞുവീണ് 51കാരന് ദാരുണാന്ത്യം. ചീരക്കുഴി കാഞ്ഞൂർ വീട്ടിൽ രാമൻകുട്ടിയാണ് മരിച്ചത്. വീട്ടിലെ പഴയ ശുചിമുറി പൊളിക്കുന്നതിനിടെയായിരുന്നു അപകടം.
ഇന്ന് ഉച്ചക്ക് രണ്ട് മണിയോടുകൂടിയായിരുന്നു സംഭവം. ചുമർ പൊളിക്കുന്നതിനിടെ ചുമർ ഇടിഞ്ഞ് ദേഹത്തേക്ക് വീഴുകയായിരുന്നു. അപകടം നടന്നയുടൻ രാമൻകുട്ടിയെ ചേലക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.