Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
മാനന്തവാടി: വയനാട് മാനന്തവാടി പാൽചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എട്ട് മണിയോടെയാണ് കണ്ണൂരിൽ നിന്നും വരികയായിരുന്ന കാറിനു തീപിടിച്ചത്. കാറിലുണ്ടായിരുന്നവർ ഇറങ്ങി ഓടിയതിനാൽ ആളപായമില്ല. ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു.
വടകരക കല്ലേരിയിൽ ഓടിക്കൊണ്ടിരുന്ന ലോറി കത്തി നശിച്ചു. ഡ്രൈവർ രക്ഷപ്പെട്ടു. കല്ലേരി വൈദ്യർ പീടികയ്ക്ക് സമീപം വൈകുന്നേരം 6.45നായിരുന്നു സംഭവം. കുനിങ്ങാട് ഭാഗത്ത് നിന്ന് വടകര ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് കത്തി നശിച്ചത്. നാദാപുരത്ത് നിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. വൈദ്യുതി ലൈനിൽ തട്ടി തീ പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. കുനിങ്ങാട് - വില്ലപ്പള്ളി വടകര റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു.