ട്രെയിനിൽ വെച്ച് രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ അസഭ്യം പറഞ്ഞയാള്‍ക്കെതിരെ കേസ്

പ്രവാസി കോൺഗ്രസ് കാസർകോട് ജില്ലാ പ്രസിഡന്‍റിനെതിരെയാണ് കേസ്

Update: 2021-08-09 07:37 GMT

ട്രെയിനിൽ വെച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയെ അസഭ്യം പറഞ്ഞയാൾക്കെതിരെ പൊലീസ് കേസെടുത്തു. പ്രവാസി കോൺഗ്രസ് കാസർകോട് ജില്ലാ പ്രസിഡന്‍റിനെതിരെയാണ് കേസ്. ഇയാളുടെ കൂടെയുണ്ടായിരുന്ന അനിൽ എന്നയാൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. എം. പി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. .

പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് പദ്മരാജൻ ഐങ്ങോത്ത്, അനിൽ വാഴുന്നോറടി എന്നിവർക്കെതിരെയാണ് കേസ് എടുത്തത്. പാർലമെന്‍റ് സമ്മേളനത്തിൽ പങ്കെടുക്കാൻ കോഴിക്കോട് എയർപോർട്ടിലേക്ക് മാവേലി എക്സ്പ്രസിൽ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം എം.പി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ആര്‍.പി.എഫാണ് കേസെടുത്തിരിക്കുന്നത്. അസഭ്യം പറഞ്ഞ രണ്ടു പേരും മദ്യപിച്ചിരുന്നതായാണ് എം.പിയുടെ പരാതി. മാവേലി എക്‌സ്പ്രസിൽ എം.പിക്ക് ഒപ്പം എം. എല്‍.എമാരായ ഇ.ചന്ദ്രശേഖരൻ, എന്‍. നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ് ഉള്‍പ്പെടെ ഉള്ളവര്‍ ഉണ്ടായിരുന്നു. ഒരു പ്രകോപനവും ഇല്ലാതെ മദ്യപിച്ചെത്തിയവര്‍ അസഭ്യം പറയുകയായിരുന്നു എന്നാണ്  എം.പി പറയുന്നത്.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News