സ്‌കൂൾ തുറന്ന് ഒരു മാസം; വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിക്കാതെ വിദ്യാഭ്യാസ വകുപ്പ്
മൂന്ന് ടേമിലെയും പരീക്ഷകൾ,മേളകൾ, സ്‌കോളർഷിപ്പ് പരീക്ഷകളുടെ സമയം എന്നിവ ഉൾപ്പെടുത്തിയാണ് കലണ്ടർ തയ്യാറാക്കേണ്ടത്
Update: 2025-07-03 05:05 GMT
കോഴിക്കോട്: സ്‌കൂൾ തുറന്ന് ഒരു മാസമായിട്ടും വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിക്കാതെ വിദ്യാഭ്യാസ വകുപ്പ്. മൂന്ന് ടേമിലെയും പരീക്ഷകൾ,മേളകൾ, സ്‌കോളർഷിപ്പ് പരീക്ഷകളുടെ സമയം എന്നിവ ഉൾപ്പെടുത്തിയാണ് കലണ്ടർ തയ്യാറാക്കേണ്ടത്. ഈ കലണ്ടറിന്റെ അടിസ്ഥാനത്തിലാണ് സാധാരണഗതിയിൽ സ്‌കൂളുകൾ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ തീരുമാനിക്കുന്നത്. ഇത് വൈകുന്നതോടെ വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്. മുൻകൂട്ടി പാഠഭാഗങ്ങൾ പഠിപ്പിച്ച് തീർക്കാൻ സഹായകമാകുന്ന കലണ്ടർ വൈകുന്നതിനെതിരെ അധ്യാപക സംഘടനകൾ രംഗത്തെത്തി.
watch video: