ആർത്തവ അവധി നൽകാൻ സാധിക്കില്ല; ഹൈക്കോടതിയിൽ കെഎസ്ആർടിസി

കോർപ്പറേഷന് ഇത്തരമൊരു അധിക ബാധ്യത താങ്ങാനാവില്ല

Update: 2026-01-28 17:34 GMT

കൊച്ചി: വനിത കണ്ടക്ടർമാർക്ക് ആർത്തവാവധി അനുവദിക്കാനാവില്ലെന്ന് കെഎസ്ആർടിസി ഹൈക്കോടതിയിൽ അറിയിച്ചു. ഇത്തരത്തിൽ ആർത്തവ അവധി പ്രഖ്യാപിച്ചാൽ അത് സർവീസുകളെ ​ഗുരുതരമായി ബാധിക്കും.കോർപ്പറേഷന് ഇത്തരമൊരു അധിക ബാധ്യത താങ്ങാനാവില്ലെന്ന് കെഎസ്ആർടിസി കോടതിയിൽ അറിയിച്ചു.

ആർത്തവ അവധി അനുവദിക്കുക എന്നത് സർക്കാരിൻ്റെ നയപരമായ തീരുമാനമാണ്.  ആർത്തവ അവധി ആവശ്യപ്പെട്ടുള്ള വനിത ജീവനക്കാരുടെ ഹരജിയിലാണ് കെഎസ്ആർടിസി നിലപാട് അറിയിച്ചത്. ശമ്പളത്തോടുകൂടിയ രണ്ട് ദിവസത്തെ അവധിയാണ് ജീവനക്കാരുടെ ആവശ്യം. കർണാടകയിൽ ഇത്തരത്തിൽ അവധി ഉണ്ടെന്നും ഹരജിക്കാർ കോടതിയിൽ പറഞ്ഞു.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News