70 വയസുള്ള അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കി മകൾ; പൊലീസ് എത്തിയിട്ടും ​ഗേറ്റ് തുറന്നില്ല

മാതാവിനെ ആക്രമിച്ച കേസിൽ മക‌ളുടെ ഭർത്താവിനെ ഇന്ന് റിമാൻഡ് ചെയ്തിരുന്നു

Update: 2026-01-28 17:15 GMT

തിരുവനന്തപുരം: വൃദ്ധമാതാവിനെ മകൾ വീട്ടിൽ നിന്ന് പുറത്താക്കിയതായി പരാതി. ഇടവിളാകത്ത് സ്വദേശി 70 വയസ്സുള്ള സലീലയെ ആണ് മകൾ സജ വീട്ടിൽ നിന്ന് പുറത്താക്കിയത്. ബുധനാഴ്ച വൈകീട്ടാണ്. സംഭവം. സലീലയെ ആക്രമിച്ച കേസിൽ മകളുടെ ഭർത്താവിനെ ഇന്ന് റിമാൻഡ് ചെയ്തിരുന്നു. ഇതാണ് പുറത്താക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.

പഞ്ചായത്ത് അധികൃതരും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. പൊലീസ് എത്തിയിട്ടും വീടിന്റെ ​ഗേറ്റ് തുറക്കാൻ മകൾ കൂട്ടാക്കിയില്ല.രാത്രി ധരിക്കാനുള്ള വസ്ത്രങ്ങളും മരുന്നും എടുക്കാനുണ്ടെന്ന് പറഞ്ഞിട്ടും ഇവർ ​ഗേറ്റ് തുറന്നില്ല. അതേ സമയം, മകളിൽ നിന്ന് നിരന്തരം ഉപദ്രവം ഉണ്ടാകാറുണ്ടെന്നും വസ്ത്രങ്ങൾ അഴിച്ചു കളയുകയും, മൂത്രം ദേഹത്തൊഴിക്കാറുണ്ടെന്നും  പലതവണ കൊല്ലാൻ ശ്രമിച്ചതായും സലീല പറയുന്നുണ്ട്.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News