വയനാട് മുട്ടിലില്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒരുവയസുകാരി മരിച്ചു
ബക്കറ്റിൽ വെള്ളം നിറച്ചുവെച്ച് അമ്മ മറ്റൊരു സ്ഥലത്തേക്ക് മറിയ സമയത്ത് കുഞ്ഞ് ബക്കറ്റിലേക്ക് തല കീഴായി വീഴുകയായിരുന്നു
Update: 2024-01-23 12:01 GMT
പ്രതീകാത്മക ചിത്രം
വയനാട്: വയനാട് മുട്ടിലിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരുവയസുകാരി മരിച്ചു. മുട്ടിൽ സ്വദേശി അഫ്ത്തറിന്റെ മകൾ റൈഫ ഫാത്തിമയാണ് മരിച്ചത്. ഉച്ചയ്ക്ക് മൂന്നരയോടു കൂടിയാണ് സംഭവം. ബക്കറ്റിൽ വെള്ളം നിറച്ചുവെച്ച് അമ്മ മറ്റൊരു സ്ഥലത്തേക്ക് മറിയ സമയത്ത് കുഞ്ഞ് ബക്കറ്റിലേക്ക് തല കീഴായി വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വയനാട് മണ്ടാട് എന്ന സ്ഥലത്താണ് സംഭവം.
Updating...