ഇതെങ്ങോട്ടാ പൊന്നേ...; സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

ഇന്ന് മാത്രം 3905 രൂപയുടെ വർധനയാണുണ്ടായത്.

Update: 2026-01-21 08:27 GMT

കൊച്ചി: റെക്കോഡുകൾ തിരുത്തിക്കുറിച്ച് കുതിപ്പ് തുടർന്ന് സ്വർണവില. ഇന്ന് മാത്രം രണ്ട് തവണ വില വർധിച്ച് പവന് 1,15,320 രൂപയായി. പവന് 3680 രൂപ വർധിച്ച് 1,13,520 രൂപയായിരുന്നു രാവിലത്തെ വില. എന്നാൽ ഒരു മണിക്കൂറിനിടെ വീണ്ടും വില കൂടുകയായിരുന്നു.

11.30യോടെ ഗ്രാമിന് 225 രൂപ കൂടി വർധിച്ച് 14,415 രൂപയിലെത്തി. അതായത് പവന് 1800 രൂപയുടെ വർധന. ഇന്ന് മാത്രം 3905 രൂപയുടെ വർധനയാണ് രണ്ട് തവണയായി ഉണ്ടായത്. ഇന്നലെ മൂന്ന് തവണ ഉയർന്ന് സ്വർണവില 1,10,400 രൂപയിലെത്തിയിരുന്നു.

ഡിസംബര്‍ 23നാണ് സ്വര്‍ണം ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ കടന്നത്. പിന്നീട് 98,000 രൂപ വരെ എത്തിയെങ്കിലും വീണ്ടും അടിക്കടി ഉയരുകയാണ്.

ഡോളർ നിരക്കിലെ വ്യതിയാനവും അന്താരാഷ്ട്രതലത്തിൽ സ്വർണ വിലയിലെ ഏറ്റക്കുറച്ചിലുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന്റെ ഡിമാൻഡ് വർധിച്ചതും വില ഉയരാൻ കാരണമായി.

ഈ വർഷം സ്വർണവിലയിൽ ഏകദേശം 10 ശതമാനത്തോളം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിലെ സൂചനകൾ പ്രകാരം വരും ദിവസങ്ങളിലും സ്വർണവില ഉയരാനാണ് സാധ്യത.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - ഷിയാസ് ബിന്‍ ഫരീദ്

Similar News