കടകംപള്ളി സുരേന്ദ്രനെതിരെ പരാതിയുമായി ഉണ്ണികൃഷ്ണൻ പോറ്റി

'തനിക്കെതിരെ കഴക്കൂട്ടം സ്വദേശിനി നൽകിയ പരാതിക്ക് പിന്നിൽ കടകംപള്ളി സുരേന്ദ്രനാണെന്നാണ് പോറ്റി നൽകിയ പരാതിയിൽ പറയുന്നത് '

Update: 2026-03-11 14:03 GMT

തിരുവനന്തപുരം: മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പരാതിയുമായി ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ പരാതി. ഡിജിപിക്കാണ് പരാതി നൽകിയിരിക്കുന്നത്. തനിക്കെതിരെ കഴക്കൂട്ടം സ്വദേശിനി നൽകിയ പരാതിക്ക് പിന്നിൽ കടകംപള്ളി സുരേന്ദ്രനാണെന്നാണ് പോറ്റി നൽകിയ പരാതിയിൽ പറയുന്നത്. കടകംപള്ളി സുരേന്ദ്രൻ ഗൂഢാലോചനയിൽ പങ്കാളിയാണെന്നും ഉണ്ണികൃഷ്ണൻ പോറ്റി പരാതിയിൽ പറയുന്നുണ്ട്.

ഈടായി വാങ്ങിയ ഭൂമി പോറ്റി മറിച്ച് വിറ്റെന്നായിരുന്നു കഴക്കൂട്ടം സ്വദേശി എസ്‌ഐടിക്ക് നൽകിയ പരാതിയിൽ പറയുന്നത്. 2020ലാണ് ഉണ്ണികൃഷ്ണൻ പോറ്റി ഭൂമി തട്ടിപ്പ് നടത്തിയത്. പരാതി ലഭിച്ചതിന് പിന്നാലെ ഭൂമി തട്ടിപ്പിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചിരുന്നു.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News