എയിംസ്: കേന്ദ്രത്തിന്റെ ഉറപ്പുകൾ പാഴ്‌വാക്കുകളോ? ;രൂക്ഷവിമർശനവുമായി ഹൈക്കോടതി

കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിന് എന്താണ് തടസം ?'

Update: 2026-03-11 09:57 GMT

കൊച്ചി: കേരളത്തിന് എയിംസ് അനുവദിക്കാത്തതിൽ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. എയിംസ് അനുവദിക്കുമെന്ന കേന്ദ്രത്തിന്റെ ഉറപ്പുകൾ വെറും പാഴ്‌വാക്കുകൾ മാത്രമാണോ എന്ന് ചോദിച്ച കോടതി കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിൽ എന്താണ് തടസമെന്നും കോടതി ചോദിച്ചു.

മറ്റു സംസ്ഥാനങ്ങളിൽ എയിംസ് നടപ്പിലാക്കുമ്പോൾ കേരളത്തോട് വിവേചനം കാണിക്കരുത്. നയപരമായ തീരുമാനങ്ങളുടെ പേരിൽ മാത്രം കേരളത്തെ മാറ്റിനിർത്താനാകില്ല. സംസ്ഥാന സർക്കാർ കണ്ടെത്തിയ ഭൂമി എയിംസിന് അനുയോജ്യമാണോ എന്ന പഠന റിപ്പോർട്ട് എവിടെയെന്നും ഇന്ത്യയിലാകെ 22 എയിംസുകൾ സ്ഥാപിക്കാൻ സ്വീകരിച്ച മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്നും കോടതി ചോദിച്ചു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ജോയിൻ്റ് സെക്രട്ടറി ഓൺലൈനിൽ ഹാജരായിരുന്നു. ഡെപ്യൂട്ടി സോൾസിറ്റർ ജനറലിനോട് ഹാജരാകാനും കോടതി നിർദേശിച്ചു.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News