കണ്ണൂർ പെരിങ്ങോത്ത് പൊലീസിനെ ആക്രമിച്ച 15 സിപിഎം പ്രവർത്തകർക്കെതിരെ കേസ്

യൂത്ത് ലീഗ് പ്രവർത്തകനെ മർദിച്ച കേസിലെ പ്രതിയെ കസ്റ്റഡിയിൽ എടുത്തതിനെ തുടർന്നായിരുന്നു അക്രമം

Update: 2026-03-11 08:19 GMT

കണ്ണൂർ: കണ്ണൂർ പെരിങ്ങോത്ത് പൊലീസിനെ ആക്രമിച്ച 15 സിപിഎം പ്രവർത്തകർക്കെതിരെ കേസ്. ആരോഗ്യമന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാണിച്ച യൂത്ത് ലീഗ് പ്രവർത്തകനെ മർദിച്ച കേസിലെ പ്രതിയെ കസ്റ്റഡിയിൽ എടുത്തതിനെ തുടർന്നായിരുന്നു അക്രമം.

യൂത്ത് ലീഗ് പ്രവർത്തകൻ ഷജീർ ഇഖ്ബാലിനെ ആക്രമിച്ച കേസിൽ പിടികൂടിയ വിഷ്ണുപ്രസാദിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് എത്തിയ സിപിഎം പ്രവർത്തകർ അതിക്രമം കാട്ടുകയായിരുന്നു. കൃത്യനിർവഹണം തടസപ്പെടുത്തിയതിനു പുറമെ പൊലീസിനെ ആക്രമിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് അഞ്ച് സിപിഎം പ്രവർത്തകർക്കും കണ്ടാലറിയാവുന്ന പത്ത് പേർക്കുമെതിരെ കേസെടുത്തത്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - Web Desk

contributor

Similar News