എന്‍എച്ച് ഉദ്ഘാടനത്തിന് ബദലുമായി സംസ്ഥാന സര്‍ക്കാര്‍; ഉച്ചയ്ക്ക് 12 മണിക്ക് മന്ത്രി മുഹമ്മദ് റിയാസിന്റെ റോഡ് ഷോ

ദേശീയപാത ഉദ്ഘാടന ചടങ്ങില്‍ പങ്കെടുപ്പിക്കാത്ത പശ്ചാത്തലത്തിലാണ് റോഡ് ഷോ

Update: 2026-03-11 05:52 GMT

കോഴിക്കോട്: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടനത്തിന് ബദല്‍ പരിപാടിയുമായി സംസ്ഥാന സര്‍ക്കാര്‍. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് കോഴിക്കോട്ട് ദേശീയപാതയില്‍ റോഡ് ഷോ നടത്തും. ഉച്ചയ്ക്ക് 12 മണിക്ക് രാമനാട്ടുകര-വെങ്ങളം റീച്ചിലാണ് റോഡ് ഷോ. ദേശീയപാത ഉദ്ഘാടന ചടങ്ങില്‍ പങ്കെടുപ്പിക്കാത്ത പശ്ചാത്തലത്തിലാണ് റോഡ് ഷോ.

പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങില്‍ മന്ത്രി മുഹമ്മദ് റിയാസിന് ക്ഷണമില്ലാത്തതിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കൂടി പങ്കാളിത്തത്തോടെയാണ് ദേശീയപാത വികസനം. ദേശീയപാതയുടെ ഉദ്ഘാടനം നടക്കുന്ന സമയത്ത് സ്വാഭാവികമായും അവിടെ ഉണ്ടായിരിക്കേണ്ട മന്ത്രിക്ക് ക്ഷണമില്ലാതിരിക്കുന്നത് ശരിയല്ലെന്നും ജനാധിപത്യപരമായ മര്യാദയല്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് മീഡിയവണിനോട് പ്രതികരിച്ചിരുന്നു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - Web Desk

contributor

Similar News