കേരളത്തിൽ മൊണാലിസക്ക് മനം പോലെ മാംഗല്യം

'കേരളം നല്ല സ്ഥലവും ഇവിടുത്തെ ആളുകൾ നല്ല മനുഷ്യരുമാണ് '

Update: 2026-03-11 14:56 GMT

തിരുവനന്തപുരം: കുംഭമേളയിലെ വൈറൽ താരം മൊണാലിസ ഭോസ്ലെയും കാമുകൻ ഫർമാൻ ഖാനും തമ്മിലുള്ള വിവാഹം പൂവാർ അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ നടന്നു. മന്ത്രി വി.ശിവൻകുട്ടി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, ജില്ല സെക്രട്ടറി എ.എ റഹീം എന്നിവരുൾപ്പടെ നിരവധി ആളുകളാണ് വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത്.

കേരളം നല്ല സ്ഥലവും ഇവിടുത്തെ ആളുകൾ നല്ല മനുഷ്യരുമാണ്. എല്ലാവരും ഞങ്ങളെ സ്‌നേഹത്തോടെ സ്വീകരിച്ചു.ആറു മാസമായി പ്രണയത്തിലായിരുന്നു എന്ന് വിവാഹശേഷം ഇരുവരും പ്രതികരിച്ചു. കേരളത്തിൽ തന്നെ തുടരുമോ എന്നത് ആലോചിക്കും. ബന്ധം പിതാവ് അംഗീകരിക്കുമോ എന്നതിൽ ഉറപ്പില്ല എന്നും ഇരുവരും പറഞ്ഞു. തമ്പാനൂർ പൊലീസ് ഇടപെട്ടതിനെ തുടർന്ന് സ്നേഹിക്കുന്ന യുവാവുമായുള്ള മൊണാലിസയുടെ കല്യാണം തീരുമാനിച്ചത്.

Advertising
Advertising

ഇതാണ് യഥാർഥ കേരള സ്റ്റോറിയെന്ന് മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു. 'യഥാർഥ കേരള സ്റ്റോറി എന്നത് ഈ കല്യാണമാണ്. കേരളത്തിലെ ജനങ്ങൾക്ക് അഭിമാനിക്കാം. ലോകത്തിന്റെ മുന്നിൽ എല്ലാവർക്കും മതേതരത്വത്തിനും മനുഷ്യ സ്നേഹത്തിനും പേരു കേട്ട നാടാണ് കേരളം എന്ന് അഭിമാനിക്കാം. ഇതാണ് കുട്ടികളുടെ ധൈര്യം. അവിടെ ആയിരക്കണക്കിന് പേർ സമ്മർദത്തിന് വിധേയമായി കഴിയുകയാണ്. കേരളം സ്വർഗമാണ് എന്ന തെളിഞ്ഞിരിക്കുകയാണ്'- വി ശിവൻകുട്ടി പറഞ്ഞു.

പിതാവ് മറ്റൊരാളുമായി കല്യാണത്തിന് നിർബന്ധിച്ചതോടെയാണ് കാമുകനൊപ്പം മൊണോലിസ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ എത്തിയത്. സിനിമ ഷൂട്ടിങ്ങിനായി മൊണാലിസയും കുടുംബവും തിരുവനന്തപുരത്താണ് ഉള്ളത്. മഹാകുംഭമേളയിലൂടെയാണ് മൊണാലിസ സോഷ്യൽമീഡിയയുടെ ശ്രദ്ധ നേടുന്നത്. പ്രയാഗ്രാജിലെ കുംഭമേളയിൽ രുദ്രാക്ഷ മാലകൾ വിറ്റിരുന്ന മൊണാലിസയുടെ വീഡിയോ വൈറലാവുകയായിരുന്നു.

പെട്ടെന്നുള്ള പ്രശസ്തി ശല്യമായപ്പോൾ പിതാവ് മകളെ സ്വന്തം നാടായ ഇൻഡോറിലേക്ക് തിരിച്ചയച്ചു. പിന്നാലെ സിനിമാ അവസരങ്ങളും തേടിയെത്തി. 'ദ ഡയറി ഓഫ് മണിപ്പൂർ' എന്നതാണ് മൊണാലിസ അഭിനയിക്കുന്ന ആദ്യ സിനിമ. നടൻ രാജ്കുമാർ റാവുവിന്റെ സഹോദരൻ അമിത് റാവു നായകനായെത്തുന്ന സിനിമ സംവിധാനം ചെയ്യുന്നത് സനോജ് മിശ്രയാണ്. 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News