നിയമസഭയിലേക്ക് മത്സരസന്നദ്ധത അറിയിച്ചെന്ന വാർത്ത തള്ളി- ഷാഫി പറമ്പിൽ

'കേരളത്തിലെ എല്ലാ എംപിമാരും മത്സരിക്കാൻ തയ്യാറായി നിൽക്കുകയാണെന്ന് ഊഹാപോഹം പ്രചരിപ്പിക്കുകയാണ് '

Update: 2026-03-11 11:32 GMT

ന്യുഡൽഹി: നിയമസഭയിലേക്ക് മത്സരിക്കാൻ താൻ സന്നദ്ധത അറിയിച്ചെന്ന വാർത്ത തള്ളി ഷാഫി പറമ്പിൽ എം.പി. പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്. മത്സരിക്കണമെന്ന് തന്നോട് പാർട്ടി ഇതുവരെ പറഞ്ഞിട്ടില്ല. വടകരയിൽ മത്സരിച്ച് ജയിച്ച തനിക്ക് അവിടത്തെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുണ്ടെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

കേരളത്തിലെ എല്ലാ എംപിമാരും മത്സരിക്കാൻ തയ്യാറായി നിൽക്കുകയാണെന്ന് ഊഹാപോഹം പ്രചരിപ്പിക്കുകയാണ്. അനിവാര്യമായ സ്ഥാനാർഥി പട്ടിക കേരളത്തിൽ ഉണ്ടാവും. ഇവരെ മാറ്റാൻ ജനങ്ങളുണ്ടാവും. പാർട്ടിയാണ് തീരുമാനങ്ങളെടുക്കേണ്ടത്. ഫോട്ടോ വച്ച് ഊഹാപോഹം പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം.

Full View

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News