അനുനയിപ്പിക്കാൻ അവസാന ശ്രമവുമായി സിപിഎം; വഴങ്ങാതെ ജി.സുധാകരൻ

മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണ് അടിയന്തര അനുനയ നീക്കം

Update: 2026-03-11 16:10 GMT

ആലപ്പുഴ: പാർട്ടിയുമായി തെറ്റി നിൽക്കുന്ന സിപിഎം മുതിർന്ന നേതാവ് ജി.സുധാകരനെ അനുനയിപ്പിക്കാൻ അവസാന ശ്രമവുമായി സിപിഎം. ജില്ല സെക്രട്ടറി ആർ. നാസർ ഉൾപ്പടെയുള്ള നേതാക്കൾ വീട്ടിലെത്തി ജി.സുധാകരനുമായി കൂടിക്കാഴ്ച നടത്തി. 20 മിനുട്ടിലേറെ നീണ്ട കൂടിക്കാഴ്ചക്ക് ശേഷവും വാർത്തസമ്മേളനം വിളിക്കുമെന്ന മുൻ നിലപാടിൽ നിന്ന് ജി.സുധാകരൻ പിന്തിരിപ്പിക്കാനായില്ല.

ജില്ല സെക്രട്ടറി ആർ. നാസർ, ഏഴ് ജില്ല സെക്രട്ടേറിയേറ്റ് അംഗങ്ങൾ എന്നിവരാണ് സുധാകരന്റെ വസതിയിൽ അനുനയനീക്കവുമായി എത്തിയത്. സി.എസ് സുജാതയും നേതാക്കളുടെ കൂട്ടത്തിലുണ്ടായിരുന്നു. ജില്ല സെക്രട്ടേറിയേറ്റ് അംഗവും അമ്പലപ്പുഴ എംഎൽഎയുമായ എച്ച്. സലാം എത്തിയില്ലെന്നതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണ് അടിയന്തര അനുനയ നീക്കം.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News