വർഗീയ പരാമർശം; സജി ചെറിയാൻ ഖേദം പ്രകടിപ്പിച്ചത് തെറ്റായിപ്പോയെന്ന് വെള്ളാപ്പള്ളി നടേശൻ

എൻഎസ്എസുമായുള്ള ചർച്ചയ്ക്ക് തുഷാർ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തി എസ്എൻഡിപി

Update: 2026-01-21 12:06 GMT

ആലപ്പുഴ: സജി ചെറിയാന്‍ നടത്തിയ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ചത് തെറ്റാണെന്നും സത്യം പറഞ്ഞതിന് എന്തിനാണ് ഖേദം പ്രകടിപ്പിക്കുന്നതെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വോട്ട് മുന്നില്‍ കണ്ടാണ് സജി ചെറിയാന്‍ ഖേദപ്രകടനം നടത്തിയതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്എന്‍ഡിപി നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

സാമുദായി ഐക്യത്തിനായി എൻഎസ്എസുമായുള്ള ചർച്ചയ്ക്ക് തുഷാർ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തി എസ്എൻഡിപി. മുസ്‌ലിം ലീഗിനെ പറഞ്ഞത് മുസ്‌ലിം സമുദായത്തെ പറഞ്ഞതായി വ്യാഖ്യാനിച്ചുവെന്നും വിദ്യാഭ്യാസ മേഖലകളിൽ ഈഴവ സമുദായം നേരിടുന്ന അവഗണന തുറന്നു പറഞ്ഞ വെള്ളപ്പള്ളിക്ക് പൂർണ പിന്തുണ. വെള്ളാപ്പള്ളിയെ കപട മതേതര വാദിയാക്കാനുള്ള ശ്രമമെന്നും എസ്എൻഡിപി പ്രമേയം.

Advertising
Advertising

ജി.സുകുമാരൻ നായരോട് വലിയ നന്ദി. മുസ്‌ലിം ലീഗ് നടത്തുന്നത് ഭരണഘടനാ ലംഘനം. വി.ഡി സതീശൻ്റെ അഭിപ്രായം അവജ്ഞയോടെ തള്ളുന്നു. സീനിയർ നേതാക്കൾ അഭിപ്രായം പറയട്ടെ. സാമൂഹിക നീതിക്കായുള്ള ചർച്ചയാണ് നടക്കുന്നത്. ചർച്ചയ്ക്ക് ശേഷം കൂട്ടായ്മയുടെ രൂപം തീരുമാനിക്കും. തെറ്റുതിരിത്തി വന്നാൽ ലീഗുമായി ചർച്ച നടത്തും. 

ഇവിടെ ഒരുപാട് ഈഴവർ നായൻമാരെയും തിരിച്ചും വിവാഹം കഴിക്കുന്നുണ്ടെന്ന് നാസർ ഫൈസി കൂടത്തായിയുടെ പ്രസ്താവനയ്ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. മതമാണ്, മതമാണ് പ്രശ്നം എന്ന് പറഞ്ഞ ലീഗ് നേതാവിൻ്റെ പ്രസം​ഗം ചർച്ചചെയ്യാ‍തെ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിം ലീഗ് ഒഴിച്ചുള്ള മുസ്‌ലിം സംഘടനുമായി ചർച്ച നടത്തുമെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. സഹകരിക്കാൻ കഴിയുന്ന എല്ലാവരുമായി സഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.  

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News