പോറ്റിക്കൊപ്പമുള്ള എഐ ചിത്രം പങ്കുവെച്ച കേസ്; ചോദ്യം ഉന്നയിക്കുന്നവർക്കെതിരെ കലാപാഹ്വാനത്തിന് കേസെടുക്കുന്നു: ഷിബു ബേബി ജോൺ
എഐ എന്താണെന്ന് അറിയാത്തവർ പാർട്ടി സെക്രട്ടറി ആയിരുന്നാൽ ഇതിനപ്പുറവും പറയുമെന്നും ഷിബു ബേബി ജോൺ
കൊല്ലം: ചോദ്യം ഉന്നയിക്കുന്നവർക്കെതിരെ കലാപാഹ്വാനത്തിന് കേസെടുക്കുകയാണെന്ന് ഷിബു ബേബി ജോൺ. മുഖ്യമന്ത്രിയും പോറ്റിയും തമ്മിലുള്ള എഐ നിർമിത ചിത്രമെന്നാണ് വാദം. എഐ എന്താണെന്ന് അറിയാത്തവർ പാർട്ടി സെക്രട്ടറി ആയിരുന്നാൽ ഇതിനപ്പുറവും പറയുമെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
മുഖ്യമന്ത്രി പുറത്തുവിട്ട വീഡിയോ വ്യാജമെന്ന് പറയില്ലലോയെന്നുംം മുഖ്യമന്ത്രിയെ ആരാണ് പരിപാടിക്ക് ക്ഷണിച്ചതെന്നും ഷിബു ബേബി ജോൺ ചോദിച്ചു. ചോദ്യം ചെയ്യുന്നവരെ കേസെടുത്ത് അടിച്ചമർത്താമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്നും ശബരിമല സ്വർണക്കൊള്ളയുടെ കേസ് അന്വേഷണത്തിൽ ചവിട്ടിപിടുത്തമുണ്ടെന്നും പറഞ്ഞ അദ്ദേഹം രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടലുണ്ടായിട്ടുണ്ടെന്നും ആരോപിച്ചു.
ഒരു ആംബുലൻസ് മാത്രമാണ് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ കൈമാറിയത്. പഞ്ചായത്ത് മെമ്പർ പോലും രണ്ട് ആംബുലൻസ് ഉണ്ടെങ്കിലേ ഉദ്ഘാടനത്തിൽ പങ്കെടുക്കൂ. ആരാണ് മുഖ്യമന്ത്രിയെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന കാര്യത്തിൽ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്നും ഷിബു ആവശ്യപ്പെട്ടു.