നിലമ്പൂരിൽ ഇന്ന് നിശബ്ദ പ്രചാരണം

15,000ത്തിൽ കുറയാത്ത വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടൽ. വിജയം ഉറപ്പാണെന്നാണ് എൽഡിഎഫ് ക്യാമ്പിന്റെയും പ്രതീക്ഷ

Update: 2025-06-18 02:59 GMT

നിലമ്പൂർ: നിലമ്പൂരിൽ ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ ദിവസം. സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടി പ്രവർത്തകരും വോട് ഉറപ്പിക്കാനായി അവസാന ഘട്ട ശ്രമങ്ങളിലായിരിക്കും. വോട്ടർമാർക്ക് വോട്ടേഴ്‌സ് സ്ലിപ് നൽകാനായി പാർട്ടി പ്രവർത്തകർ വീട്ടുകളിൽ കയറിയിറങ്ങും. കൂടെ വോട്ടും ഉറപ്പിക്കും. ചുങ്കത്തറ മാർത്തോമാ ഹയർസെക്കന്ററി സ്‌കൂളിലാണ് പോളിങ് സാമഗ്രികളുടെ വിതരണം നടക്കുക. ഉച്ചയോടെ പോളിങ് സാമഗ്രികളുടെ വിതരണം പൂർത്തിയാകും.

നാളെയാണ് വോട്ടെടുപ്പ്. പ്രചാരണം കഴിയുമ്പോൾ വലിയ ആത്മവിശ്വാസത്തിലാണ് മുന്നണികൾ. ഇന്നലെ നടന്ന കലാശക്കൊട്ടിൽ വലിയ ജനസാന്നിധ്യമാണുണ്ടായിരുന്നത്. വിജയം ഉറപ്പാണെന്നാണ് എൽഡിഎഫ് ക്യാമ്പിന്റെ പ്രതീക്ഷ. 15,000 ത്തിൽ കുറയാത്ത വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നാണ് യുഡിഎഫിന്റെ കണക്ക് കൂട്ടൽ

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News