നിയമസഭ ബജറ്റ് സമ്മേളന തിയതി തീരുമാനിക്കാൻ മന്ത്രിസഭാ പ്രത്യേക യോഗം ഇന്ന്

ഈ മാസം 27ന്‌ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ‌ സഭാസമ്മേളനം ആരംഭിക്കുന്നതാണ് മന്ത്രിസഭ പരിഗണിക്കുന്നത്

Update: 2023-01-05 02:47 GMT

തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന്‍റെ തിയതി തീരുമാനിക്കാൻ മന്ത്രിസഭയുടെ‌‌‌ പ്രത്യേക യോഗം ഇന്ന് ചേരും. ഈ മാസം 27ന്‌ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ‌ സഭാസമ്മേളനം ആരംഭിക്കുന്നതാണ് മന്ത്രിസഭ പരിഗണിക്കുന്നത്. ഫെബ്രുവരി‌3‌ന്‌ ആയിരിക്കും ബജറ്റ് അവതരണം. സഭാ ‌സമ്മേളനം‌ വിളിക്കാൻ ഗവർണറോട് ശിപാർശ ചെയ്യുന്നതിന്‌‌ വേണ്ടിയുളള മന്ത്രിസഭാ യോഗം ഓൺലൈനായാണ് ചേരുക.

അതേസമയം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചിട്ടുണ്ട്.കഴിഞ്ഞ മാസം നിര്‍ത്തിവെച്ച ഏഴാം സമ്മേളനം അവസാനിപ്പിച്ചതായി സര്‍ക്കാര്‍ ഗവര്‍ണറെ അറിയിക്കും.നയപ്രഖ്യാപനപ്രസംഗം തയ്യാറാക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരനെ സര്‍ക്കാര്‍ നേരത്തെ ചുമതപ്പെടുത്തിയിരുന്നു.

Advertising
Advertising

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭസമ്മേളനം തുടങ്ങാം എന്ന തീരുമാനം സര്‍ക്കാര്‍ എടുത്തത് മുന്നണി തലത്തിലെ കൂടിയാലോചനകള്‍ക്ക് ശേഷമാണ്. സജിയുടെ സത്യപ്രതിഞ്ജ ചടങ്ങിന് അനുമതി നല്‍കിയത് തന്‍റെ ഭരണഘടന ബാധ്യത നിറവേറ്റാനാണെന്ന് ഗവര്‍ണര്‍ ഇന്നലെ മുഖ്യമന്ത്രിയോട് പറഞ്ഞിരിന്നു. ഗവര്‍ണര്‍ ചുമതല നിറവേറ്റിയപ്പോള്‍ നയപ്രഖ്യാപനമെന്ന ഭരണഘടന ബാധ്യതയില്‍ നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞ് നില്‍ക്കേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് മുന്നണി നേതൃത്വം അംഗീകരിക്കുകയായിരുന്നു.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News