ലൈംഗികാതിക്രമ കേസിൽ നിന്ന് പിന്മാറാൻ 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തു; വഴങ്ങാതിരുന്നതിന് വ്യാജ ആരോപണം ഉന്നയിക്കുന്നു: സിനിൽ സവാദിനെതിരെ കായംകുളത്തെ യുവതി

വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ്‌ സിനിൽ സവാദിനെതിരെയാണ് യുവതിയുടെ ആരോപണം

Update: 2026-04-12 11:23 GMT

ആലപ്പുഴ: ലൈംഗികാതിക്രമ കേസിൽ നിന്ന് പിന്മാറാൻ വ്യാപാരി വ്യവസായി നേതാവ് സിനിൽ സവാദ് തനിക്ക് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് കായംകുളത്തെ യുവതി. വഴങ്ങാതിരുന്ന തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിക്കുകയാണ്. തനിക്ക് പിന്നിൽ വ്യാപാരി വ്യവസായ ഏകോപനസമിതിയിലെ പ്രതിനിധികളെന്ന് തെറ്റായ പ്രചരണം നടത്തുന്നുവെന്നും നീതി ലഭിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും യുവതി മീഡിയവണിനോട് പറഞ്ഞു.

സംഭവം നടന്നത് ഈ മാസം നാലിന് കായംകുളത്താണ് യുവതിക്ക് നേരെ നടന്ന അതിക്രമം നടന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ്‌ സിനിൽ സവാദിനെതിരെയാണ്  ആരോപണം. ദേശീയ പാതയിൽ ഓട്ടോറിക്ഷ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ കൊല്ലം സ്വദേശിനിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വ്യാപാരി വ്യവസായി യൂണിറ്റ് ഭാരവാഹി ഉപദ്രവിച്ചുവെന്നാണ് പരാതി.

ഐടി പ്രഫഷനലായ യുവതിയും കൂട്ടുകാരിയും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്. യുവതിയെ ഓട്ടോറിക്ഷയിൽ കയറ്റി ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുന്നതിടെയാണ് ശാരീരികമായി ഉപദ്രവിച്ചതെന്ന് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് സിനിലെനിതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News