ശ്രീകാര്യം കൊലപാതകം; കേസില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത

അറസ്റ്റിലായ പ്രതി ഉമറിന്റെ പെണ്‍സുഹൃത്തിന് ഉള്‍പ്പെടെ കൊലപാതക വിവരം അറിയാമായിരുന്നു എന്നാണ് സൂചന

Update: 2026-11-05 03:52 GMT

തിരുവനന്തപുരം: ശ്രീകാര്യം 17 വയസുകാരന്‍ അഭിരാമിനെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത. കൂടുതല്‍ പേരുടെ പങ്കിനെക്കുറിച്ച് എസ്‌ഐടി അന്വേഷണം വ്യാപിപ്പിച്ചു. അറസ്റ്റിലായ പ്രതി ഉമറിന്റെ പെണ്‍സുഹൃത്തിന് ഉള്‍പ്പെടെ കൊലപാതക വിവരം അറിയാമായിരുന്നു എന്നാണ് സൂചന. നിലവിൽ ഇവർ പൊലീസ് കസ്റ്റഡിയിലാണ്. 

കേസിൽ മൂന്ന് പേരാണ് ഇതുവരെ അറസ്റ്റിലായത്. ഇവരെ മൂന്നുപേരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനും നീക്കമുണ്ട്. അഭിരാമിന്റെ ഫോണും ബെല്‍റ്റും കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പ്രതികള്‍ ഇത് ഒളിപ്പിച്ചിരിക്കുകയാണ്.

Advertising
Advertising

ഞായറാഴ്ച വൈകീട്ട് മൂന്നുമണിക്ക് വീട്ടില്‍ നിന്നിറങ്ങിയ അഭിരാമിനെ പിന്നീട് കാണാതാവുകയായിരുന്നു. അന്നേദിവസം വൈകീട്ട് ആറിനും എട്ടിനുമിടയിലാണ് അഭിരാം കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ പങ്കാളിയായ ഉമര്‍ മുസ്താര്‍ ഒരു കാപ്പാ കേസ് പ്രതിയാണ്. കൊലപാതകം നേരിട്ട് നടത്തിയത് പതിനേഴുകാരനായ പ്രതിയാണെന്നും പൊലീസ് പറയുന്നു.

ഒന്നാം പ്രതിയും രണ്ടാം പ്രതിയും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും മൂന്നാം പ്രതിക്ക് ഇതിനെ കുറിച്ച് അറിയാമായിരുന്നെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ അരുള്‍ ബി. കൃഷ്ണ പറഞ്ഞു. പ്രതികള്‍ രണ്ടുപേരും അഭിരാമിനെ മാറി മാറി മര്‍ദിച്ചതായും ഒരാള്‍ കൈകൊണ്ടും മറ്റൊരാള്‍ ബെല്‍റ്റുകൊണ്ടും ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും അദ്ദേഹം പറയുന്നു.

ചോദ്യം ചെയ്യലില്‍ കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളും കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും മൂന്നാം പ്രതിക്ക് കൊലപാതകത്തെക്കുറിച്ച് കൃത്യമായ അറിവുണ്ടായിരുന്നുവെന്നും കമ്മീഷണർ വ്യക്തമാക്കി.

ഒന്നാം പ്രതി മൈനര്‍ ആണ്. അതിനാല്‍ പേര് വിവരങ്ങള്‍ വെളുപ്പെടുത്താന്‍ കഴിയില്ല. രണ്ടാംപ്രതിയായ ഉമര്‍ അബ്ദുല്ല മുമ്പ് കാപ്പ, മോഷണ കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ വ്യക്തിയാണ്. കൊലപാതകം നടന്ന സ്ഥലത്ത് ഒന്നാം പ്രതിയും കൊല്ലപ്പെട്ട അഭിരാമും എത്തുന്നതിന് മുമ്പ് തന്നെ രണ്ടാം പ്രതിയായ ഉമര്‍ അവിടെ എത്തിയിരുന്നു. പെണ്‍കുട്ടിയുടെ പൂര്‍ണ അറിവിലും സാന്നിധ്യത്തിലുമാണ് കൊലപാതകം ആസൂത്രണം ചെയ്തത്.

പ്രതികള്‍ തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി വസ്ത്രങ്ങളും ഫോണും കളഞ്ഞതിനെക്കുറിച്ച് നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ട്. അന്വേഷണം തെറ്റിക്കാന്‍ തന്ത്രപരമായ രീതിയിലാണ് പ്രതികള്‍ കാര്യങ്ങള്‍ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Writer - രാഗേന്ദു​ പി.ആർ

contributor

Web Journalist

Editor - രാഗേന്ദു​ പി.ആർ

contributor

Web Journalist

By - Web Desk

contributor

Similar News