ആർ.എസ്.എസ്- മുസ്‌ലിം സംഘടന കൂടിക്കാഴ്ച: ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ഡി.വൈ.എഫ്.ഐ

രാജ്യത്തിന്റെ ഭാവിയെ ബാധിക്കുന്ന വിഷയത്തിലാണ് താൻ സംസാരിക്കുന്നതെന്നും ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ട് ഒരു പ്രതികരണവും നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

Update: 2023-02-18 17:18 GMT

തിരുവനന്തപുരം: ആർ.എസ്.എസ്- മുസ്‌ലിം സംഘടന കൂടിക്കാഴ്ചയിൽ ജമാഅത്തെ ഇസ്‌ലാമിക്കെതിരെ  ഡി.വൈ.എഫ്.ഐ. ജമാഅത്തെ ഇസ്‌ലാമി - ആർ.എസ്.എസ് കൂടിക്കാഴ്ച ആശങ്കപ്പെടുത്തുന്നതെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് എ.എ റഹീം എം.പി പറഞ്ഞു. രണ്ട് വർഗീയ ശക്തികൾ കണ്ടത് എന്തിനാണ് എന്നത് ആശങ്കയുണ്ടാക്കുന്നതാണ്. അപകടകരവും അങ്ങേയറ്റം നിഗൂഢവുമായ കൂടിക്കാഴ്ചയാണ് നടന്നത്. ജമാഅത്തെ ഇസ് ലാമിയും ആർ.എസ്.എസും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് കൂടിക്കാഴ്ചയിലൂടെ വ്യക്തമായെന്നും റഹീം പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമി ആർ.എസ്.എസിനെ പറ്റി പറഞ്ഞതും ആർ.എസ്.എസ് ജമാഅത്തെ ഇസ്‌ലാമിയെ പറ്റി പറഞ്ഞതും മാറ്റി പറയുമോ എന്ന് റഹീം ചോദിച്ചു. കോൺഗ്രസ് ഇതുവരെ ഈ വിഷയത്തിൽ പ്രതികരിച്ചില്ല. ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണയോടെ കോൺഗ്രസ് ഭരണം നടത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുണ്ട്. ആർ.എസ്.എസ്-ജമാഅത്ത് കൂടിക്കാഴ്ചയിൽ കോൺഗ്രസ് നിലപാട് അറിയാൻ താൽപര്യമുണ്ടെന്നും റഹീം പറഞ്ഞു.

Advertising
Advertising

അതേസമയം ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിക്കാൻ റഹീം തയ്യാറായില്ല. രാജ്യത്തിന്റെ ഭാവിയെ ബാധിക്കുന്ന വിഷയത്തിലാണ് താൻ സംസാരിക്കുന്നതെന്നും ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ട് ഒരു പ്രതികരണവും നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

Full View


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News