അഭിമന്യു വധം: വിചാരണ നടപടി ഒമ്പത് മാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി

അഭിമന്യുവിൻ്റെ മാതാവ് ഭൂപതി നൽകിയ ഹരജിയിലാണ് സിംഗിൾ ബെഞ്ചിന്റെ നിർദ്ദേശം

Update: 2025-01-24 16:53 GMT


എറണാകുളം: മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിൻ്റെ കൊലപാതക കേസിലെ വിചാരണ നടപടികൾ ഒമ്പത് മാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി. അഭിമന്യുവിൻ്റെ മാതാവ് ഭൂപതി നൽകിയ ഹരജിയിലാണ് സിംഗിൾ ബെഞ്ചിന്റെ നിർദ്ദേശം.

വിചാരണ പൂർത്തിയാക്കാൻ ഒമ്പത് മാസം സാവകാശം വേണമെന്ന എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ആവശ്യം അംഗീകരിച്ചാണ് നടപടി.

2018 ജൂലൈ രണ്ടിനാണ് എസ്എഫ്‌ഐ പ്രവര്‍ത്തകനായ അഭിമന്യുവിനെ കൊല്ലപ്പെട്ടത്. 2018 സെപ്തംബര്‍ 26ന് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. വിചാരണ കഴിഞ്ഞ വര്‍ഷം തുടങ്ങാനിരിക്കെ കേസിലെ ചില നിര്‍ണായക രേഖകള്‍ കോടതിയില്‍ നിന്ന് നഷ്ടപ്പെട്ടു. പിന്നീട് പ്രോസിക്യൂഷന്‍ ഈ രേഖകള്‍ പുനസൃഷ്ടിച്ച് കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. 

Tags:    

Writer - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

Editor - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

By - Web Desk

contributor

Similar News