'രക്തസാക്ഷികൾ മരിക്കുന്നില്ല, ജീവിക്കുന്നു സർക്കാരിന്റെ ഡിജിപിയിലൂടെ'; പരിഹാസവുമായി അബിൻ വർക്കി
'ഇല്ല.. ഇല്ല..മരിക്കുന്നില്ല..രക്തസാക്ഷികൾ മരിക്കുന്നില്ല.. ജീവിക്കുന്നു നമ്മളിലൂടെ.. നമ്മൾ ഭരിക്കും സർക്കാരിലൂടെ.. ആ സർക്കാരിന്റെ ഡി.ജി.പി യിലൂടെ..'
തിരുവനന്തപുരം: കൂത്തുപറമ്പ് വെടിവെപ്പിൽ പ്രതിസ്ഥാനത്തായിരുന്ന ഉദ്യോഗസ്ഥനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിച്ചതിൽ സിപിഎമ്മിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി.
കൂത്തുപറമ്പ് വെടിവെപ്പിന് ഓർഡർ കൊടുത്ത അന്നത്തെ കണ്ണൂർ എഎസ്പി റവാഡ ചന്ദ്രശേഖറിനെ കേരള പൊലീസ് മേധാവിയായി തെരഞ്ഞെടുത്ത മോദി-പിണറായി സർക്കാരുകൾക്ക് അഭിവാദ്യങ്ങൾ എന്ന് അബിൻ ഫേസ്ബുക്കിൽ കുറിച്ചു.
'ഇല്ല.. ഇല്ല.. മരിക്കുന്നില്ല..രക്തസാക്ഷികൾ മരിക്കുന്നില്ല.. ജീവിക്കുന്നു നമ്മളിലൂടെ.. നമ്മൾ ഭരിക്കും സർക്കാരിലൂടെ.. ആ സർക്കാരിന്റെ ഡി.ജി.പി യിലൂടെ..' എന്നും അബിൻ വർക്കി കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
കൂത്തുപറമ്പ് വെടിവെപ്പിന് ഓർഡർ കൊടുത്ത അന്നത്തെ കണ്ണൂർ എഎസ്പി രവാഡ ചന്ദ്രശേഖറിനെ കേരള പോലീസ് മേധാവി ആയി തിരഞ്ഞെടുത്ത മോദി-പിണറായി സർക്കാരുകൾക്ക് അഭിവാദ്യങ്ങൾ.
ഇല്ല.. ഇല്ല.. മരിക്കുന്നില്ല..രക്തസാക്ഷികൾ മരിക്കുന്നില്ല.. ജീവിക്കുന്നു നമ്മളിലൂടെ.. നമ്മൾ ഭരിക്കും സർക്കാരിലൂടെ.. ആ സർക്കാരിന്റെ ഡി.ജി.പി യിലൂടെ..
അതേസമയം റവാഡ ചന്ദ്രശേഖറിന്റെ നിയമനത്തിന് പിന്നാലെ കൂത്തുപറമ്പ് വെടിവെപ്പോർമിപ്പിച്ച് പി ജയരാജൻ രംഗത്ത് എത്തിയിരുന്നു. പുതിയ ഡിജിപിയെ തിരുമാനിച്ചത് സർക്കാർ തീരുമാനമെന്ന് പി.ജയരാജൻ പറഞ്ഞു. യോഗേഷ് ഗുപ്തയെ നിയമിക്കാത്തതെന്തെന്ന് സർക്കാറിനോട് ചോദിക്കണമെന്നും ജയരാജൻ പറഞ്ഞിരുന്നു.