അബ്കാരി കേസ്; ആന്റോ അഗസ്റ്റിനെ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

24 മണിക്കൂര്‍ സമയത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്

Update: 2026-09-19 08:40 GMT

കല്‍പ്പറ്റ: അബ്കാരി കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിനെ എക്സൈസിന്റെ കസ്റ്റഡിയില്‍ വിട്ടു. 24 മണിക്കൂര്‍ സമയത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. കേസില്‍ വിശദമായ അന്വേഷണം നടത്തണമെന്നും ആന്റോയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയ അളവില്‍ കവിഞ്ഞ മദ്യത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. 

മദ്യം എവിടെ നിന്ന് കിട്ടി? മാഹിയില്‍ നിന്നും ഒരു ലിറ്റര്‍ കടത്തിക്കൊണ്ട് വന്നാല്‍ പോലും കുറ്റകരമാണ്. എയര്‍പോര്‍ട്ട് വഴിയാണോ, സീ പോര്‍ട്ട് വഴിയാണോ ഇതെല്ലാം അന്വേഷിക്കണം. ആല്‍ക്കഹോള്‍ അടങ്ങിയ പാനീയം എവിടെയാണ് നിര്‍മിച്ചതെന്ന് അന്വേഷിക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. 

Advertising
Advertising

43.85 ലിറ്റര്‍ മദ്യം കൊണ്ടുവന്നാല്‍ 5000 രൂപയും തടവും മാത്രമാണ് വരുന്നതെന്ന് പ്രതിഭാഗം വാദിച്ചു. എന്തിനാണ് പ്രതിയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വലിച്ചിഴക്കുന്നത്? മദ്യം പിടികൂടുന്ന സമയത്ത് പ്രതി ആ വീട്ടില്‍ ഇല്ല. തന്റെ കയ്യില്‍ ഇല്ലാത്ത സാധനത്തിന് എന്തിന് ഉത്തരം പറയണമെന്നും പ്രതിഭാഗം ചോദിച്ചു. എക്‌സൈസ് ആവശ്യപ്പെട്ട നാല് ദിവസത്തെ കസ്റ്റഡിയെയും പ്രതിഭാഗം എതിര്‍ത്തു.

എക്‌സൈസ് നാല് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും കോടതി ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ നാളെ ഉച്ചയ്ക്ക് 12 മണി വരെയാണ് കസ്റ്റഡി അനുവദിച്ചത്. സുല്‍ത്താന്‍ ബത്തേരിയാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. ഇന്നലെ ഹൈക്കോടതിയും ആന്റോയ്ക്ക് ഇടക്കാല ജാമ്യം നിഷേധിച്ചിരുന്നു. എന്നാൽ ചൊവ്വാഴ്ച കസ്റ്റഡി അവസാനിപ്പിക്കണമെന്നും നിർദേശമുണ്ട്.  

അനുമതിയില്ലാതെ 43 ലിറ്ററിലധികം വിദേശമദ്യം സൂക്ഷിച്ചതിനാണ് കേസ്. മദ്യം കണ്ടെടുത്ത വീടിന്റെ ഉടമസ്ഥാവകാശം ഭാര്യമാതാവിന്റെ പേരിലാണെന്നാണ് പ്രതിഭാഗത്തിന്റെ മറ്റൊരു വാദം. എന്നാല്‍ നികുതി രസീതുകള്‍ ആന്റോയുടെ പേരില്‍ തന്നെയാണ്.

Full View

Tags:    

Writer - രാഗേന്ദു​ പി.ആർ

contributor

Web Journalist

Editor - രാഗേന്ദു​ പി.ആർ

contributor

Web Journalist

By - Web Desk

contributor

Similar News