ഫോർട്ട് കൊച്ചിയിൽ വീണ്ടും സ്വകാര്യ ബസിന്‍റെ മരണപ്പാച്ചിൽ; ബസിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഫോർട്ട്കൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന ദേവയെന്ന ബസാണ് ഇടിച്ചത്

Update: 2022-11-19 01:27 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊച്ചി: ഫോര്‍ട്ട് കൊച്ചി അമരാവതിയില്‍ സ്വകാര്യ ബസ്സിടിച്ച് യുവാവ് മരിച്ചു. അമരാവതി സ്വദേശി ജയകുമാർ(37) ആണ് മരിച്ചത്. ഫോർട്ട്കൊച്ചി വെളിയിൽ നിന്ന് ബൈക്കിൽ വരികയായിരുന്ന ജയകുമാറിനെ എതിരെ വന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.ഫോർട്ട്കൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന ദേവയെന്ന ബസാണ് ഇടിച്ചത്.

ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ യുവാവ് തൽക്ഷണം മരിച്ചു.മകൻ നാല് വയസുകാരൻ ധീരവ് കൃഷ്ണയെ പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു മാസം മുമ്പാണ് അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് കാൽ നടയാത്രക്കാരന്‍റെ ജീവനെടുത്തത്. കേസിൽ ഒളിവിൽ പോയ ബസ് ഡ്രൈവറെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News