ഇലന്തൂർ നരബലി: മൂന്ന് പ്രതികളെയും പൊലീസ് ക്ലബ്ബിലെത്തിച്ചു

കേസിൽ അന്വേഷണത്തിലേക്ക് വഴിതെളിച്ച മിസിങ് കേസുകൾ രണ്ടായി അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം

Update: 2022-10-14 04:10 GMT

പത്തനംതിട്ട: നരബലി കേസിലെ പ്രതികളെ എറണാകുളത്ത് വിവിധ പൊലീസ് സ്റ്റേഷനുകളിലായി ചോദ്യം ചെയ്തു. മുഹമ്മദ് ഷാഫിയെ പൊലിസ് ക്ലബിലും ലൈലയെ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലും ഭഗവൽ സിങിന്റെ മുളവുകാട് പൊലീസ് സ്റ്റേഷനിലും എത്തിച്ചാണ് ചോദ്യം ചെയ്തത്. വിവിധ പൊലീസ് സ്റ്റേഷനുകളിലെ ചോദ്യം ചെയ്യലിന് ശേഷം മൂന്ന് പ്രതികളെയും എറണാകുളം പൊലീസ് ക്ലബ്ബിലെത്തിച്ചു.

കേസിൽ അന്വഷണത്തിലേക്ക് വഴിതെളിച്ച മിസിംഗ് കേസുകൾ രണ്ടായി അന്വേഷിക്കാൻ പൊലീസിന്റെ തീരുമാനം. ആദ്യം രജിസ്റ്റർ ചെയ്ത കേസിനെ കുറിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളുടെ നിലവിലെ കസ്റ്റഡി കാലാവധി കഴിഞ്ഞാൽ രണ്ടാമത്തെ തിരോധാനക്കേസിൽ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

Advertising
Advertising

പതിവ് അന്വേഷണ രീതികളിൽ നിന്ന് മാറി പഴുതടച്ച അന്വേഷണമാണ് പോലീസ് സംഘത്തിന്റെ തീരുമാനം. മണിക്കൂറുകൾ നീണ്ട അന്വേഷണ സംഘത്തിന്റെ യോഗത്തിലാണ് അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിന് രൂപം നൽകിയത്. കേസിലെ മുഖ്യ സൂത്രധാരൻ ഷാഫി കൂടുതൽ സ്ത്രീകളെ ഇലന്തൂരിൽ കൊണ്ടുവന്നോ എന്നത് പരിശോധിക്കാനും സംഘം തീരുമാനിച്ചു.

ഇപ്പോഴത്തെ കസ്റ്റഡി കാലാവധിക്ക് ശേഷം കാലടി കേസിനായി വീണ്ടും കോടതിയെ സമീപിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. നാടിനെ ഞെട്ടിച്ച ക്രൂരകൃത്യത്തിനായി നടത്തിയ ഗൂഢാലോചനയടക്കം പുറത്ത് കൊണ്ടുവരാനാണ് സംഘത്തിന്റെ തീരുമാനം.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News