മാന്നാറിൽ വൃദ്ധ ദമ്പതികളെ ചുട്ടുകൊന്ന സംഭവം: പ്രതി വിജയനെ ഇന്ന് മജിസ്‌ട്രേട്ടിനു മുന്നിൽ ഹാജരാക്കും
മരിച്ച വൃദ്ധ ദമ്പതികളുടെ സംസ്കാരം ഇന്ന് നടക്കും
Update: 2025-02-02 04:50 GMT
ആലപ്പുഴ: മാന്നാറിൽ വൃദ്ധ ദമ്പതികളെ ചുട്ടുകൊന്ന സംഭവത്തിൽ പ്രതി വിജയനെ ഇന്ന് മജിസ്‌ട്രേട്ടിനു മുന്നിൽ ഹാജരാക്കും. തെളിവെടുപ്പ് നടപടികൾ പൂർത്തീകരിച്ച ശേഷമാണ് പ്രതിയെ ഇന്ന് ഹാജരാക്കുന്നത്. ഇന്നലെ വൈകീട്ടടെയായിരുന്നു പ്രതിയെ വീട്ടിൽ എത്തിച്ച് തെളിവെടുത്തത്.
സ്വത്ത് തർക്കത്തെ തുടർന്നാണ് പിതാവായ രാഘവനേയും അമ്മ ഭാരതിയെയും കൊലപ്പെടുത്തിയെന്നാണ് വിജയൻറെ മൊഴി. അതേസമയം മരിച്ച വൃദ്ധ ദമ്പതികളുടെ സംസ്ക്കാരം ഇന്ന് നടക്കും. രാവിലെ 10 മണിയോടെ മാന്നാറിലെ വീട്ടുവളപ്പിലാണ് സംസ്കാരം. പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം ഇന്നലെ തന്നെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയിരുന്നു.