പുതിയ പരാതി; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അർദ്ധരാത്രിയിൽ ​ കസ്​റ്റഡിയിലെടുത്ത്​ പൊലീസ്​

പാലക്കാട്ടെ ഹോട്ടലിൽ നിന്ന്​ അർദ്ധരാത്രിയോടെ കസ്റ്റഡിയിൽ എടുത്ത രാഹുലിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയതായാണ്​ സൂചന

Update: 2026-01-10 22:02 GMT

പാലക്കാട്​: ലൈംഗിക അതിക്രമ കേസിൽ ജാമ്യത്തിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പുതിയ പരാതിയിൽ പൊലീസ്​ കസ്​റ്റഡിയിൽ എടുത്തു. രാഹുൽ താമസിക്കുന്ന പാലക്കാട്ടെ ഹോട്ടലിൽ നിന്ന്​  അർദ്ധരാത്രിയിലാണ്​ കസ്റ്റഡിയിൽ എടുത്തത്.  

പാലക്കാട് റോബിൻസൺ റോട്ടിലെ  ഹോട്ടലിൽ നിന്ന്​ അർധരാത്രി ഒരു മണിയോടെ  കസ്റ്റഡിയിൽ എടുത്ത ശേഷം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയതായാണ്​ സൂചന. 

ഹോട്ടൽ ജീവനക്കാരുടെ ഫോണുകൾ വാങ്ങി വെച്ച ശേഷം പൊലീസ് രാഹുലിൻ്റെ മുറിയിലെത്തിയാണ്​ കസ്റ്റഡിയിലെടുത്തത്​. രാഹുൽ  മാത്രമാണ് മുറിയിൽ ഉണ്ടായിരുന്നത്.  രാഹുലിൻ്റെ ഫോണും പൊലീസ് കസ്റ്റഡിയിലാണ്​. 

ഇ മെയിൽ വഴി  ലഭിച്ച പരാതിയിൽ പൂർണമായും രഹസ്യമായിട്ടാണ്​​ പൊലീസ്​ നീക്കങ്ങൾ.   മുൻപ് ഉണ്ടായ രണ്ട് കേസുകളിലും കോടതികൾ രാഹുലിന്‍റെ അറസ്റ്റ് തടഞ്ഞിരുന്നു. 

 രാഹുലിനെതിരെയുള്ള ആദ്യ  കേസിൽ ഹൈക്കോടതി രാഹുലിന്‍റെ അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാമത്തെ കേസിൽ വിചാരണ കോടതി  മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

Tags:    

Writer - അനസ് അസീന്‍

Chief Web Journalist

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News