എറണാകുളത്ത് യുവതിക്ക് നേരെ ആസിഡ് ആക്രമണം; ഭര്‍ത്താവ് അറസ്റ്റില്‍

കുടുംബ വഴക്കിനെ തുടര്‍ന്ന് ഇയാള്‍ യുവതിയെ നിരന്തരം മര്‍ദിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു

Update: 2023-01-19 08:55 GMT
Advertising

എറണാകുളം: എറണാകുളം വാഴക്കുളത്ത് യുവതിക്ക് നേരെ ആസിഡ് ആക്രമണം. ഭർത്താവ് മുവാറ്റുപുഴ സ്വദേശി സജീവിനെ വാഴക്കുളം പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിൽ നിരന്തരം കുടുംബ വഴക്ക് നിലനിന്നിരുന്നു. വഴക്കിനെ തുടർന്ന് ഇയാൾ ഭാര്യയെ ക്രൂരമായി മർദിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇത്തരത്തിൽ കഴിഞ്ഞ 14ാം തിയതി ഇയാൾ യുവതിയെ ക്രൂരമായി മർദിച്ച ശേഷം കയ്യിൽ കരുതിയിരുന്ന ആസിഡ് നെഞ്ചിലും കഴുത്തിലുമായി ഒഴിക്കുകയുമായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്ത് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി. 

Full View


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News