ബ്ലേഡ് മാഫിയക്കെതിരെ നടപടി; പാലക്കാട് നാലുപേരെ പൊലീസ് അറസ്റ്റു ചെയ്തു

വരും ദിവസങ്ങളിലും നടപടി ശക്തമാക്കുമെന്ന് ജില്ല പൊലീസ് മേധാവി ആർ വിശ്വനാഥ് അറിയിച്ചു.

Update: 2021-08-02 16:08 GMT

പാലക്കാട് ജില്ലയിലെ കൊള്ളപലിശക്കാരുടെ വീടുകളിൽ റെയ്ഡ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ നാലുപേർ അറസ്റ്റിലായി. കൊടുമ്പ് സ്വദേശി ഷിജു, കിഴക്കഞ്ചേരി സ്വദേശി കണ്ണൻ, പട്ടാമ്പി സ്വദേശികളായ ഷഫീർ, ഹംസ എന്നിവരാണ് അറസ്റ്റിലായത്. 

പാലക്കാട് സൗത്ത് പൊലീസാണ് റെയ്ഡ് നടത്തിയത്. റെയ്ഡിൽ 1,18000 രൂപയും ആധാരം ഉൾപെടെയുള്ള രേഖകളും പിടികൂടി. വരും ദിവസങ്ങളിലും ബ്ലേഡ് മാഫിയക്കെതിരെ നടപടി ശക്തമാക്കുമെന്ന് ജില്ല പൊലീസ് മേധാവി ആർ വിശ്വനാഥ് അറിയിച്ചു. 

ഈ കോവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധിയിലായ സാധാരണക്കാരുടെ കഴുത്തറുക്കുകയാണ് കൊള്ളപ്പലിശക്കാര്‍. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് കർഷകരാണ് ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് ആത്മഹത്യ ചെയ്തത്. ഈ സാഹചര്യത്തിലാണ് പൊലീസ് നടപടി.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News