സെന്റ് ഓഫ് പരിപാടിക്ക് സ്‌കൂളിൽ അഭ്യാസപ്രകടനം; വാഹനങ്ങൾ പിടികൂടി, പിഴ

38,000 രൂപയോളം പിഴ

Update: 2024-02-27 07:28 GMT

മലപ്പുറം: തിരുന്നാവായ നവാമുകുന്ദ ഹയർസെക്കന്ററി സ്‌കൂൾ കോമ്പൗണ്ടിൽ വാഹനങ്ങളുമായി അഭ്യാസ പ്രകടനം നടത്തിയവർക്കെതിരെ നടപടി. അഞ്ച് വാഹനങ്ങൾക്കെതിരെയാണ് മോട്ടോർ വാഹന വകുപ്പ് കേസെടുത്തത്. സെന്റ് ഓഫ് പരിപാടിക്കിടെയാണ് അനുവാദമില്ലാതെ സ്‌കൂൾ കോമ്പൗണ്ടിൽ വാഹനം കയറ്റിയത്.

അധികൃതരുടെ അനുമതി വാങ്ങാതെ കോമ്പൗണ്ടിൽ വിദ്യാർഥികൾ അഭ്യാസപ്രകടനം നടത്തുകയായിരുന്നു. ഇതിനെ തുടർന്നാണ് എംവിഡി വാഹനങ്ങൾ പിടിച്ചെടുക്കുകയും 38,000 രൂപയോളം പിഴ ഈടാക്കുകയും ചെയ്തത്. വാഹനങ്ങൾ ഓടിച്ചവരുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.


Full View


Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News