മരംകൊള്ളക്കേസില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ

ഐ എഫ് എസ് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടില്‍ മുഖ്യമന്ത്രിയാണ് തീരുമാനമെടുക്കേണ്ടത്.

Update: 2021-07-11 09:33 GMT
Editor : Suhail | By : Web Desk
Advertising

മരംകൊള്ളക്കേസില്‍ സോഷ്യല്‍ ഫോറസ്റ്റ് കണ്‍സർവേറ്റർ എന്‍.ടി സാജനടക്കം ഉന്നത ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി ഉണ്ടായേക്കും. വീഴ്ചവരുത്തിയവർക്കെതിരെ നടപടി വേണമെന്ന ശിപാർശ ഉള്‍പ്പെടുത്തി വനംവകുപ്പ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറി. വിഷയത്തിൽ മുഖ്യമന്ത്രിയാണ് തീരുമാനമെടുക്കുക.

മുട്ടില്‍ മരംകൊള്ലയില്‍ വീഴ്ച വരുത്തിയ ലക്കിടി ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കെതിരെ നേരത്തെ വനംവകുപ്പ് നടപടി സ്വീരിച്ചിരുന്നു. ഇപ്പോള്‍ ഉന്നത ഉദ്യോഗസ്ഥർക്കെതിരായ നടപടി ശിപാർശയാണ് മുഖ്യമന്ത്രി കൈമാറിയത്.

ഐ എഫ് എസ് ഉദ്യോഗസ്ഥരുടെ നടപടില്‍ മുഖ്യമന്ത്രിയാണ് തീരുമാനമെടുക്കേണ്ടതിനാലാണ് റിപ്പോർട്ട് മുഖ്യമന്ത്രി കൈമാറിയത്. റേഞ്ച് ഓഫീസർ അടക്കമുള്ള ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും മരമുറിച്ചവരെ സഹായിക്കുകയും ചെയ്തെന്ന് ആരോപണമുള്ള സോഷ്യല്‍ ഫോറസ്റ്റ് കണ്‍സർവേറ്റർ എന്‍.ടി സാജനെതിരായ നടപടി ശിപാർശയും റിപ്പോർട്ടിലുണ്ട്. സാജനെതിരെയും നടപടിയുണ്ടാകുമെന്നാണ് വനംവകുപ്പ് നല്‍കുന്ന സൂചന.

മരംമുറിക്കേസിലെ പ്രതികളില്‍ നിന്ന് പണം കൈപ്പറ്റി ഒത്താശ ചെയ്തുവെന്ന ആരോപണം നേരിടുന്ന ഡി.എഫ്.ഐമാർക്കെതിരെയും നടപടിയുണ്ടായേക്കും. മരംമുറി സംബന്ധിച്ച വിശദമായ അന്വേഷണം എ.ഡി.ജി.പി എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തിലും നടക്കുന്നുണ്ട്.

Full View

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News