പി.എം ആർഷോ പരാതി ഉന്നയിച്ച മഹാരാജാസ് കോളജിലെ അധ്യാപകനെതിരെ നടപടി
ആർക്കിയോളജി വിഭാഗം കോർഡിനേറ്ററായിരുന്ന ഡോക്ടർ വിനോദ് കുമാർ കൊല്ലോനിക്കലിനെ പദവിയിൽ നിന്ന് മാറ്റും
Update: 2023-06-08 02:37 GMT
മഹാരാജാസ് കോളജ്
കൊച്ചി: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ പരാതി ഉന്നയിച്ച മഹാരാജാസ് കോളജിലെ അധ്യാപകനെതിരെ നടപടി. ആർക്കിയോളജി വിഭാഗം കോർഡിനേറ്ററായിരുന്ന ഡോക്ടർ വിനോദ് കുമാർ കൊല്ലോനിക്കലിനെ പദവിയിൽ നിന്ന് മാറ്റും. വിനോദ് കുമാർ ക്ലാസിൽ വിവേചനമുണ്ടാക്കുന്നുവെന്നായിരുന്നു ആർഷോയുടെ പരാതി. മാർക്ക് ലിസ്റ്റ് വിവാദത്തിന് പിന്നിൽ വിനോദ് കുമാറിന്റെ ഗൂഢാലോചനയുണ്ടെന്നും ആർഷോ ആരോപിച്ചിരുന്നു.
watch video report