നടിയെ ആക്രമിച്ച കേസ് ഇന്ന് വിചാരണക്കോടതിയില്‍

പ്രിൻസിപ്പൽ സെഷൻസ് ജ‍‍ഡ്ജി ഹണി വർഗീസ് തുടർവിസ്താരം നടത്തരുതെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും നടിയും ഹൈക്കോടതിയിലടക്കം ഹരജി നൽകിയിട്ടുണ്ട്

Update: 2022-08-24 01:06 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊച്ചി: നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രിൻസിപ്പൽ സെഷൻസ് ജ‍‍ഡ്ജി ഹണി വർഗീസ് തുടർവിസ്താരം നടത്തരുതെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും നടിയും ഹൈക്കോടതിയിലടക്കം ഹരജി നൽകിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ തുടർവിസ്താര നടപടികൾക്ക് സാധ്യതയില്ല. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സുപ്രിംകോടതിയടക്കം നേരത്തെ ജാമ്യാപേക്ഷ തളളിയിരുന്നു. വിചാരണ അനന്തമായി നീളുന്നതിനാൽ ജാമ്യം വേണമെന്നാണ് പുതിയ ഹരജിയിലെ ആവശ്യം.

നടിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തിയ കേസിന്‍റെ വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്കു മാറ്റിയതിനെതിരെ അതിജീവിത നൽകിയ ഹരജിയിൽ ഹൈക്കോടതി രഹസ്യ നടപടിക്രമങ്ങൾ അനുവദിച്ചിരുന്നു. സ്വകാര്യത മാനിച്ച് നടപടിക്രമങ്ങൾ രഹസ്യമാക്കണമെന്ന് അതിജീവിത ആവശ്യപ്പെടുകയായിരുന്നു. ജസ്റ്റിസ് എ. എ. സിയാദ് റഹ്മാൻ കേസ് 29ലേക്കു മാറ്റി. കേസിന്‍റെ വിചാരണ സ്റ്റേ ചെയ്യണമെന്നുള്ള അതിജീവിതയുടെ ആവശ്യം അന്നു പരിഗണിക്കും.

നടപടിക്രമങ്ങൾ രഹസ്യമാക്കണമെന്നു ഹരജിക്കാരി ആവശ്യപ്പെട്ടപ്പോൾ ഇക്കാര്യം ഹരജിയിൽ ഉന്നയിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി ദിലീപിന്‍റെ അഭിഭാഷകൻ എതിർത്തു. എന്നാൽ എതിർക്കുന്നത് എന്തിനെന്നു കോടതി ചോദിച്ചു. കോടതിക്കും സമാന അഭിപ്രായമാണുള്ളത്. 29ന് ഉച്ചയ്ക്കു കേസ് എടുക്കുമ്പോൾ രഹസ്യ നടപടിക്രമങ്ങൾ ആകാമെന്നും വ്യക്തമാക്കിയിരുന്നു.  

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News