'ദിലീപിന്റെ സുഹൃത്തുമായി കച്ചവടം ഉറപ്പിച്ചു'; വിചാരണകോടതി ഉത്തരവ് ചോർന്നെന്ന ഊമക്കത്തിൽ അന്വേഷണം വേണമെന്നാവശ്യം

ജഡ്ജി ഹണി എം വർഗീസ് സുഹൃത്തായ ഷേർളിയെക്കൊണ്ട് വിധി തയ്യാറാക്കിയെന്നും ഊമക്കത്തിലുണ്ട്

Update: 2025-12-10 04:42 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ഉത്തരവ് ചോർന്നതായി ആരോപിച്ചുള്ള ഊമകത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ.കത്തിലെ പരാമർശങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അഭിഭാഷക അസോസിയേഷൻ പ്രസിഡണ്ട് ചീഫ് ജസ്റ്റിസിന് കത്ത് കൈമാറി.

ജഡ്ജി ഹണി എം വർഗീസ് സുഹൃത്തായ ഷേർളിയെക്കൊണ്ട് വിധി തയ്യാറാക്കുകയും,ദിലീപിന്റെ സുഹൃത്തും കേസിലെ പ്രതിയുമായ ശരത്തിനെ കാണിച്ച് കച്ചവടം ഉറപ്പിച്ചു എന്നുമാണ് ഊമകത്തിലുള്ളത്. ഡിസംബർ രണ്ടിന് എഴുതിയതായി തീയതി വെച്ച കത്ത് ഇന്ത്യൻ പൗരൻ എന്ന പേരിൽ ആണ് തയ്യാറാക്കിയിരിക്കുന്നത്.

Advertising
Advertising

കത്ത് സംബന്ധിച്ചും, കത്തിലെ പരാമർശങ്ങൾ സംബന്ധിച്ചും വിശദമായ അന്വേഷണം ആവശ്യപ്പെട്ടാണ്, ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡണ്ട് ചീഫ് ജസ്റ്റിസിന് കത്ത് കൈമാറിയിരിക്കുന്നത്. ജഡ്ജി ഹണി എം വർഗീസ് സുഹൃത്തായ ഷേർളിയെക്കൊണ്ട് വിധി തയ്യാറാക്കുകയും ദിലീപിൻ്റെ സുഹൃത്തും കേസിലെ പ്രതിയുമായ ശരത്തിനെ കാണിച്ച് കച്ചവടം ഉറപ്പിച്ചു എന്നും കത്തിലുണ്ട്.

ജഡ്ജ് ഹണി എം വർഗീസിന് ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജിമാരുടെ പിന്തുണ ഉണ്ടെന്നും കത്തിലുണ്ട്. വിഷയത്തിൽ കത്ത് അന്വേഷണത്തിനായി വിജിലൻസ് രജിസ്ട്രാർക്കോ മറ്റു ഏതെങ്കിലും ഏജൻസിക്കോ കൈമാറണമെന്നാണ് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡൻറ് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News