Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
കൊച്ചി: യുവ രാഷ്ട്രീയ നേതാവിനെതിരെ എതിരെ വെളിപ്പെടുത്തലുമായി നടി റിനി ജോര്‍ജ്. അശ്ലീല സന്ദേശങ്ങളയച്ചെന്നും മോശം സമീപനം ഉണ്ടായെന്നുമാണ് വെളിപ്പെടുത്തല്‍. പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നും പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ തന്നെ പുച്ഛിച്ചുവെന്നും റിനി വ്യക്തമാക്കി. ഉപദേശിച്ചിട്ടും വഴക്ക് പറഞ്ഞിട്ടും മാറ്റമുണ്ടായില്ല. മൂന്നര വര്‍ഷം മുമ്പാണ് ആദ്യമായി തനിക്ക് ദുരനുഭവമുണ്ടായതെന്നും റിനി വ്യക്തമാക്കി.
'പാർട്ടി നേതാക്കളുടെ ഭാര്യമാർക്കും ഇയാളില്‍ നിന്ന് ദുരനുഭവമുണ്ടായി. എന്നോട് മോശമായി പെരുമാറിയതിന് ശേഷമാണ് അയാള്‍ ജനപ്രതിനിധി ആയത്. എന്റെ പരാതികള്‍ പരിഗണിക്കാതെ അയാള്‍ക്ക് പുതിയ സ്ഥാനങ്ങള്‍ ലഭിച്ചു.
പരാതികള്‍ അവഗണിച്ച് പദവികള്‍ നല്‍കുന്നത് കണ്ടാണ് ഞാന്‍ തുറന്നു പറയുന്നത്. റീല്‍സ് കണ്ട് സ്ഥാനാർത്ഥിയാക്കരുത്. അവർ എന്താണെന്ന് നമ്മള്‍ മനസിലാക്കണം',റിനി പറഞ്ഞു.