ബലാത്സംഗക്കേസ്: വിജയ്ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവനടി സുപ്രീംകോടതിയിൽ

വിജയ് ബാബുവിന്റേത് നിയമത്തെ വെല്ലുവിളിക്കുന്ന സമീപനമാണെന്ന് നടി ചൂണ്ടിക്കാട്ടുന്നു

Update: 2022-07-02 05:39 GMT

ന്യൂഡല്‍ഹി: ബലാത്സംഗക്കേസിൽ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവനടി സുപ്രീംകോടതിയെ സമീപിച്ചു. വിജയ് ബാബുവിന്റേത് നിയമത്തെ വെല്ലുവിളിക്കുന്ന സമീപനമാണെന്ന് നടി ചൂണ്ടിക്കാട്ടി.

അതേസമയം കഴിഞ്ഞദിവസം കൊച്ചി സൗത്ത് പൊലീസ് വൈകീട്ടോടെ വിജയ് ബാബുവിനെ ഫ്ളാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കടവന്ത്രയിലെ ഫ്ളാറ്റിലെത്തിച്ചും നേരത്ത തെളിവെടുത്തിരുന്നു. പീഡനം നടന്ന ദിവസം ഫ്ളാറ്റുകളില്‍ വിജയ് ബാബു എത്തിയിരുന്നുവെന്ന് വ്യക്തമാക്കുന്ന സാക്ഷി മൊഴികള്‍, സിസിടിവി ദൃശ്യങ്ങള്‍, ടവര്‍ ലൊക്കേഷന്‍ എന്നിവ അടക്കമുള്ള വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്.

മൂന്നാം തിയതി വരെ അന്വേഷണസംഘത്തിന് മുന്നില്‍ വിജയ് ബാബു ഹാജരാകണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. വിജയ് ബാബു കുറ്റക്കാരനാണെതിന്റെ തെളിവുകള്‍ ശേഖരിച്ചതായി നേരത്തെ കൊച്ചി ഡിസിപി സൂചിപ്പിച്ചിരുന്നു.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News