വയനാട്ടിൽ ആദിവാസി കുട്ടികളെ മർദിച്ച സംഭവം; പ്രതി ഒളിവിൽ

രാധാകൃഷ്ണനായി തെരച്ചിൽ ആരംഭിച്ചു

Update: 2022-08-17 01:18 GMT

വയനാട്: നടവയലിൽ ആദിവാസി വിദ്യാർഥികളെ ക്രൂര മർദനത്തിനിരയാക്കിയ സംഭവത്തിൽ പ്രതി ഒളിവിൽ. കുട്ടികളെ മർദിച്ച അയൽവാസി രാധാകൃഷ്ണനാണ് ഒളിവിൽ കഴിയുന്നത്. പട്ടികജാതി പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരം പ്രതിക്കെതിരെ കേണിച്ചിറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാധാകൃഷ്ണനായി തെരച്ചിൽ ആരംഭിച്ചെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.

മാനന്തവാടി എസ് എം എസ് ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. സംഭവത്തിൽ പഴുതടച്ച അന്വേഷണം നടക്കുന്നുണ്ടെന്നും പ്രതി വൈകാതെ വലയിലാകുമെന്നും പറഞ്ഞ പൊലീസ് ഇന്നുതന്നെ അറസ്റ്റുണ്ടായേക്കുമെന്നും പ്രതികരിച്ചു.

Advertising
Advertising

തിങ്കളാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് നടവയൽ നെയ്ക്കുപ്പ കോളനിയിലെ മൂന്ന് ആദിവാസി വിദ്യാർഥികൾക്ക് മർദനമേറ്റത്. ആറ് വയസ്സുള്ള ഒരു കുട്ടിയും ഏഴ് വയസുള്ള രണ്ട് കുട്ടികളും മർദനത്തിനിരയായി. ഇതിൽ ഒരാൾ ബൈപാസ് ശസ്ത്രക്രിയക്ക് വിധേയനായ കുട്ടിയാണ്. അടി കൊണ്ടപ്പോൾ തനിക്ക് എഴുന്നേറ്റ് ഓടാൻ പോലും കഴിഞ്ഞില്ലെന്ന് കുട്ടി പറഞ്ഞു. ശീമക്കൊന്ന ഉപയോഗിച്ചുള്ള അടിയിൽ കുട്ടികൾക്ക് പുറത്തും കാലിനും പരിക്കേറ്റു. രാധാകൃഷ്ണന്റെ വയലിൽ കളിക്കാനിറങ്ങി എന്നാരോപിച്ചായിരുന്നു ക്രൂര മർദനം. സംഭവം വിവാദമായതോടെയാണ് പ്രതി ഒളിവിൽ പോയത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News