ധീരരക്തസാക്ഷികളുടെ നാമത്തില്‍ ദൃഢപ്രതിജ്ഞയെന്ന് എല്‍ഡിഎഫ് അംഗം; സത്യവാചകം വീണ്ടും ചൊല്ലിച്ച് വരണാധികാരി

ചാലക്കുടി നഗരസഭയിലെ അഞ്ചാം വാര്‍ഡ് കൗണ്‍സിലര്‍ നിധിന്‍ പുല്ലന്റെ സത്യപ്രതിജ്ഞയാണ് വരണാധികാരി റദ്ദാക്കിയത്

Update: 2025-12-21 15:29 GMT

തൃശൂര്‍: ചാലക്കുടിയില്‍ രക്തസാക്ഷികളുടെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത എല്‍ഡിഎഫ് അംഗത്തിന്റെ സത്യപ്രതിജ്ഞ റദ്ദാക്കി വരണാധികാരി. ചാലക്കുടി നഗരസഭയിലെ അഞ്ചാം വാര്‍ഡ് കൗണ്‍സിലര്‍ നിധിന്‍ പുല്ലന്റെ സത്യപ്രതിജ്ഞയാണ് വരണാധികാരി റദ്ദാക്കിയത്.

ധീരരക്തസാക്ഷികളുടെ നാമത്തില്‍ ദൃഢപ്രതിജ്ഞ ചെയ്യുന്നുവെന്നാണ് നിധിന്‍ പുല്ലന്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പറഞ്ഞ വാചകം. വരണാധികാരിയായ ചാലക്കുടി ഡിഎഫ്ഒ എം. വെങ്കിടേശ്വരന്‍ ഇത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാണിക്കുകയും വീണ്ടും സത്യവാചകം ചൊല്ലാന്‍ ആവശ്യപ്പെടുകയുമായിരുന്നു. വരണാധികാരിയുടെ ഇടപെടലിന് പിന്നാലെ നിധിന്‍ രണ്ടാമതും സത്യപ്രതിജ്ഞ ചെയ്ത് പൂര്‍ത്തിയാക്കുകയായിരുന്നു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News